താൾ:CiXIV270.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം അദ്ധ്യായം. 129

തുപ്പട്ട നൊക്കിവെച്ച ശെഷം ചെറുശ്ശെരി പതുക്കെ സ്വ
ൎണ്ണക്കണ്ണാടി എടുത്ത അത്യാശ്ചൎയ്യ ഭാവത്തൊടെ നൊക്കി വി
ശെഷമായ കണ്ണാടി എന്ന പറഞ്ഞു.

ന—അത കൊച്ചി എളയ രാജാവ തൃശ്ശൂരിൽ വെച്ച കഴിഞ്ഞ
കൊല്ലം പൂരത്തുനാൾ എനിക്ക സമ്മാനമായി തന്നതാണ.

കഴിഞ്ഞ കൊല്ലം പൂരത്തിന്ന നമ്പൂരിപ്പാട ചൊയിട്ടില്ലെ
ന്ന ചെറുശ്ശെരിക്ക നല്ല ഓൎമ്മയുണ്ട.

ചെ— വിശെഷമായ കണ്ണാടി തന്നെ. എന്ന പറഞ്ഞു കണ്ണാടി
അവിടെ വെച്ചു—കൈകൊണ്ട തന്റെ താടി ഒന്ന തടവി ഒ
രു മന്ദഹാസം ചെയ്തു.

ന—എന്താണ ചെറുശ്ശെരി ഒന്ന ചിറിച്ചത.

ചെ—വിശെഷിച്ച ഒന്നുമല്ല.

ന—ഹെ— പറയു — എന്താണ ചിറിച്ചത — പറയു— പറയു.

ചെ—സാരമില്ല—പറയാന്മാത്രം ഒന്നുമില്ല— ക്ഷൌരം ഇന്നലെ
കഴിച്ചകളയാമായിരുന്നു അത കഴിഞ്ഞില്ല— എന്നാൽ എ
ന്റെ ൟ യാത്രയിൽ അതിനെ കുറിച്ച അത്ര ആലൊചിപ്പാ
നില്ലെല്ലൊ—ക്ഷൌരവും മറ്റും ചെയ്ത സുന്ദരനായി പുറപ്പെ
ടെണ്ടത ഇന്ദുലെഖയുടെ ഭൎത്താവല്ലെ— കൂടയുള്ളവർ എങ്ങി
നെ പുറപ്പെട്ടാലും വിരൊധമില്ലല്ലൊ— എന്നൊൎത്തു ചിറിച്ചു
അത്രെ ഉള്ളു.

ചെറുശ്ശെരി നമ്പൂരിയെക്കാൾ അധികം ദിവസമായിരി
ക്കുന്നു നമ്പൂരിപ്പാട ക്ഷഒുരം ചെയ്യിച്ചിട്ട— കുറെശ്ശ നരച്ച രൊ
മങ്ങളും ഉണ്ട. ഇത കണ്ടിട്ടാണ ചെറുശ്ശെരി ൟ പ്രസ്താവം ഉ
ണ്ടാക്കിയത—നമ്പൂരിപ്പാട ഉടനെ കണ്ണാടി എടുത്തനൊക്കി.

ന— അല്ലാ—ശിക്ഷ—കാൎയ്യം ശുദ്ധ കമ്പംതന്നെ— ചെറുശ്ശെരി ഓ
ൎമ്മയാക്കിയത നന്നായി— അബദ്ധം പറ്റുമായിരുന്നു— ശിവ—
ശിവ—നരകൂടി ഉണ്ട— ഞാൻ വയസ്സനായി ചെറുശ്ശെരി.

ചെ—അതമാത്രം ഞാൻ സമ്മതിക്കില്ല.17*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/153&oldid=193124" എന്ന താളിൽനിന്ന് ശേഖരിച്ചത്