താൾ:CiXIV270.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 109

യാണത്ര—ദമയന്തിതന്നെ—ആ പെണ്ണിന ഞാൻ സംബ
ന്ധം തുടങ്ങാൻ പൊണു—മുമ്പുള്ള സംബന്ധങ്ങൾ പൊലെ
യല്ലാ—ഇങ്ങട്ട കൂട്ടിക്കൊണ്ട വരുന്നു—ജങ്കിരിയസ്സുംമറ്റും അ
റിയാമത്രെ—ഇങ്കിരിയസ്സ അറിയുന്ന സ്ത്രീകളെ ഞാൻ ഇതുവ
രെ കണ്ടിട്ടില്ല—അതി സുന്ദരിയാണത്രെ—ദമയന്തിതന്നെ എ
ന്ന പറഞ്ഞുകെട്ടു.

ഇത പറഞ്ഞ കഴിയുമ്പൊഴെക്ക ചെറുശ്ശെരി നമ്പൂരി അ
ടുത്തെത്തി.

ചെ—എന്നാൽ പിന്നെ നളൻ തന്നെയാണെല്ലൊ വെണ്ടത—
നളൻ ഇവിടുന്ന നമ്പൂരി തന്നെ.

ന—ചെറുശ്ശെരി—നെരംപൊക്കെല്ലാം മതി—ഞാൻ വയസ്സനാ
യിത്തുടങ്ങി. ആ പെണ്ണിനൊ പതിനഞ്ച വയസ്സാണത്രെ—
എനിക്ക എന്ത സൌന്ദയ്യമാണുള്ളത്—ആ ഭാഗം പൊട്ടെ—
നുമ്മൾക്ക പുറപ്പെടണ്ടെ.

ചെ—എന്തിന ആ ഭാഗം പൊകുന്നു ആ ഭാഗം തന്നെ പറയ
ണം—നാല്പത്തഞ്ച വയസ്സ ഒരു വയസ്സൊ—ഇരിപത വയസ്സി
ൽ സൗന്ദൎയ്യമുണ്ടായാൽ അത് നാല്പത്തഞ്ച വയസ്സിൽ എ
എവിടെ പൊവും ൟ വക ഒന്നും പറയെണ്ടാ. ഇവിടെക്ക ഒരു
എമ്പത വയസ്സാവുന്നത വരെ ൟ നാട്ടിലെ സ്ത്രീകൾക്ക ഇ
വിടുന്ന നിമിത്തം ഉള്ള പരിഭ്രമം തിരുന്നതല്ലെന്ന ഞാൻ വി
ചാരിക്കുന്നു. പിന്നെ എന്തിന ഇതെല്ലാം പറയുന്നു.

ന—ഇന്ദുലൈഖയെ കണ്ടിട്ടുണ്ടൊ—ചെറുശ്ശെരി ഇന്നാൾ കറു
ത്തെടത്തിന്റെ കൂടെ പൊയിരുന്നത അവിടെക്കല്ലെ.

ചെ—ഇന്ദുലൈഖയെ കണ്ടിട്ടുണ്ട.

ന—സുന്ദരി തന്നെയൊ

ചെ—സുന്ദരിയായിട്ടുള്ള പെങ്കിടാവാണ

ന—എന്താണ ഇങ്കിരിയസ്സ അറിയാമെന്ന ചിലർ പറയുന്നു—
അറിയാമൊ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/133&oldid=193104" എന്ന താളിൽനിന്ന് ശേഖരിച്ചത്