താൾ:CiXIV270.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

110 ഏഴാം അദ്ധ്യായം

ചെ—അറിയാമെന്ന പറഞ്ഞു കെട്ടു.

ന—സ്ത്രീകൾ ഇങ്കിരിയസ്സ പഠിച്ചാൽ വൃത്തിയില്ലാതിരിക്കും അ
താണ ഒരു ദൊഷം.

ചെ—ഇങ്കിരിയസ്സ പഠിച്ചാൽ വൃത്തി ഗുണം കൂടും എന്ന എനി
ക്ക തൊന്നുന്നു— ഇന്ദൗലെഖയെ കണ്ടതിൽ എനിക്ക അങ്ങി
നെ തൊന്നി.

ന—എന്താണ—ഇന്ദുലെഖയുമായി സെവ ഉണ്ടൊ—ഉണ്ടെങ്കിൽ
പറയാം, ഞാൻ ബാന്ധവം ആവുന്നതിന്ന മുമ്പ ഉള്ളത
ല്ലെ—പറയുന്നതിന്ന വിരാധമില്ലാ—എന്താണ—ചെറുശ്ശെരി
യുടെ വാക്കുകൾ കേൾക്കുമ്പൊൾ സെവ ഉള്ളതപൊല തൊ
ന്നുന്നു. ഉണ്ടൊ.

ചെ—എന്ത സെവാ.

ന—ഇന്ദുബലഖയുമായുള്ള സെവ തന്നെ.

ചെ—ഇങ്ങിനെയെല്ലാം പറയുന്നത മഹാ കഷ്ടമാണ—ഞാൻ
ഒരിക്കലും ആ വക പ്രവൃത്തി ചെയ്യുവാൻ മനസ്സ ഉള്ളവന
ല്ലാ—പിന്നെ ഇന്ദുലെഖാ അതി ബുദ്ധിയുള്ള ഒരു കുട്ടിയാണ.
ൟ സാധാരണ നായന്മാരുടെ സ്ത്രീകളെപ്പൊലെ അല്ലാ—അ
ത അവിടെ ചെന്ന കണ്ടാൽ അറിയാം—പക്ഷെ നമ്പൂരിയു
ടെ ദെഹവും പ്രകൃതവും കാണുമ്പൊൾ ആ കുട്ടി ഭ്രമിക്കുമാ
യിരിക്കും. വെറെ ഒരു മനുഷ്യനെയും കണ്ടാൽ അങ്ങിനെ ഭ്ര
മിക്കാൻ സംഗതി വരികയില്ല.

ന—ചെറുശ്ശെരി വെറുതെ മുഖസ്തുതി ചെയ്യണ്ട—എനിക്ക എ
ന്താണ അത്ര സൌന്ദൎയ്യമുണ്ടൊ—എനിക്ക അത്ര ഇല്ലെന്നാണ
തൊന്നുന്നത.

ചെ—അങ്ങിനെയാണ ഇവിടെക്ക തൊന്നെണ്ടത—പക്ഷെ ഞാ
ൻ അത സമ്മതിക്കില്ലാ.

ന—ചെറുശ്ശെരി നീലാട്ട ലക്ഷ്മിയെ കണ്ടിട്ടുണ്ടൊ.

ചെ—കണ്ടിട്ടില്ലാ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/134&oldid=193105" എന്ന താളിൽനിന്ന് ശേഖരിച്ചത്