താൾ:CiXIV270.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

108 ഏഴാം അദ്ധ്യായം

ന-നമുക്കും ഒരു സായ്‌വിനെ ഏല്പിക്കണം- ഏലമലക്കാരൻ മ
ക്ഷാമൻ ആയാൽ മതി- അയാളും ഞാനും തമ്മിൽ വളരെ
സ്നെഹമാണ്. അയാളുടെ അടുക്കെ താച്ചുപൊയി വിവരം പ
റയൂ.

താ—മലവാരക്കാര സായ്‌വന്മാര ൟ വക കാൎയ്യങ്ങൾ ഏല്ക്കുക
യില്ലാ.
ന—അധികപ്രസംഗം പറയണ്ട— ആ കരാറകാരൻസായ്‌വ എനി
ക്കവെണ്ടി എന്തും ചെയ്യും.

താ—റാൻ-എന്നാൽ അത അടിയൻ അങ്ങിനെതന്നെ ശട്ട
മാക്കാം-ൟ ഹരജിയിൽ ഇപ്പൊൾ തന്നെ ഒന്ന തൃക്കെ വിള.
യാടിക്കിട്ടാഞ്ഞാൽ തിങ്കളാഴ്ച നമ്പ്ര ദൊഷമായിത്തീരും.

ഇങ്ങിനെ താശ്ശമെനൊനും നമ്പൂരിപ്പാടുംകൂടി ഒപ്പിടണ
മെന്നും ഒപ്പിടുകയില്ലെന്നും തൎക്കവും ശാഠ്യവും കലശലായപ്പൊ
ൾ നാരായണൻ നമ്പൂരിപ്പാട അകത്തനിന്ന വന വളരെയെ
ല്ലാം പറഞ്ഞു നമ്പൂരിപ്പാട്ടിലെക്കൊണ്ട ഹരജിയിൽ ഒരുവിധത്തി
ൽ ഒപ്പിടിയിച്ചു— ഒപ്പിട്ട ഉടനെ “എന്താണ് ചെറുശ്ശെരി വരാ
ത്തത്? എന്നും പറഞ്ഞ നമ്പൂരിപ്പാട പടിപ്പുരയിലെക്ക പൊ
യി വരവ നൊക്കിക്കൊണ്ടും ഇന്ദുലെഖയുടെ സൌന്ദൎയ്യത്തെ ദൃ
ഢമായി മനസ്സിൽ ധ്യാനിച്ചും രസിച്ചുംകൊണ്ടും നിന്നു. അങ്ങി
നെ ഇരിക്കുമ്പൊൾ ചെറുശ്ശെരി നമ്പൂരിയും ഗൊവിന്ദനും വരു
ന്നത് കണ്ടു. പടി കയറുന്നതിന്ന മുമ്പ തന്നെ നമ്പൂരിപ്പാട ഉറ
ക്കെ വിളിച്ചു ചാഞ്ഞു തുടങ്ങി.

ന—(ഉറക്കെ വിളിച്ച പറയുന്നു) ചെറുശ്ശെരി വെഗം വരൂ—വെ
ഗം വരൂ— എന്തൊരു സാവധാനമാണ് നടത്തം- വെഗം ന
ടക്കരുതെ— വൎത്തമാനങ്ങൾ കെൾക്കണ്ടെ- ചെമ്പൊഴിയൊട്ട
നിന്ന കറുത്തെടത്തിന്റെ എഴുത്ത വന്നിരിക്കുന്നു. ഇന്ദുലൈഖ
എന്ന ഒരു പെണ്ണിനെ കെട്ടിട്ടുണ്ടൊ-ഇന്നാൾപൊതായ്പ്രം
എന്നൊട പായുമ്പൊൾ ക്രട ഉണ്ടൊ—ഇല്ലാ- അതി സുന്ദരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/132&oldid=193103" എന്ന താളിൽനിന്ന് ശേഖരിച്ചത്