താൾ:CiXIV270.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 107

ന—ഞാനൊ.

ന—ശിക്ഷ- ശിക്ഷ- ഞാൻ ഒരിക്കലും പൊവുകയില്ല- പക്ഷെ
നമ്പ്ര തൊറ്റാലും വെണ്ടതില്ലാ- കല്പന വനിരുന്നുവൊ.
താ-കല്പന വന്നിരുന്നു - ഇവിടെ ഇല്ലാത്ത പ്രകാരം മറുവടി
എഴുതിപ്പിലയച്ചു.

ന—എന്നെ സാക്ഷികൊടുത്ത ൟ അധികപ്രസംഗി ആരാണ.
താ-ഉള്ളാട്ടിൽ പഞ്ചുമെനവന്റെ മെലുള്ള അന്യായത്തിലാ
ണ ഇത.

ന—ഉള്ളാട്ടിൽ പഞ്ചുവൊ-ശിക്ഷ. എന്താണ് അവന്റെ മെൽ
നമ്പ്ര കൊടുത്തിട്ടുണ്ടൊ.

താ—ഇല്ലെ- ചെൎപ്പറ്റെ കളം ഒഴിപ്പിപ്പാൻ.

ന—ശരി-ശരി- ഞാൻ അന്ധാളിച്ചു. ആ നമ്പ്ര വിധിച്ചു എന്ന
എന്നല്ലെ താച്ചു ഇന്നാൾ എന്നൊട പറഞ്ഞത.
താ-അടിയൻ അങ്ങിനെ ഉണൎത്തിച്ചിട്ടില്ല. പഞ്ചുമെനവൻ ജ
ന്മവാദം പുറപ്പെടിയിച്ചിരിക്കുന്നു- മനവിക നാലഞ്ച ഭൂമിക
ൾ പഞ്ചുമെനവന്റെതാണെന്ന തൎക്കിക്കുന്നു.

ന—പഞ്ചുവൊ. ഇത്ര വഷളനാണ ഇവൻ- ഇത ഞാൻ അറി
ഞ്ഞതെ ഇല്ലാ- ഒരാളെ അയച്ച പഞ്ചുവൊട ഇങ്ങട്ട വരാൻ
പറയൂ- ആ വഷളനൊട ഞാൻതന്നെ ഒന്ന ചൊദിക്കട്ടെ.
ഇത്ര കുറുമ്പ കാണിച്ചാൽ കൊളം, കിണറ ക്ഷെത്രം, മാറ്റ
ഇതെല്ലാം ഉടനെ വിരൊധിക്കണം- എന്നാൽ പട്ടി പൊലെ
പഞ്ചു ഓടിവരും— താച്ചുവിന ൟ വിവരം മുമ്പെ എന്നൊട
പറയായിരുന്നില്ലെ.

താ—ഇതകൊണ്ട ഒന്നും ഫലമുണ്ടാവുകയില്ലെന്ന തൊന്നുന്നു-പ
ഞ്ചുമെനവൻ ഒരു ബാരിഷ്ട്രര സായ്‌വിനെ വരുത്തിയിരിക്കുന്നു.
ന—സായ്‌വ വന്നാൽ എന്താണ.

താ-അയ്യാൾ. വലിയ കെമനാണ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/131&oldid=193102" എന്ന താളിൽനിന്ന് ശേഖരിച്ചത്