താൾ:CiXIV270.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

106 ഏഴാം അദ്ധ്യായം

താ—മറ്റനാൾ നമ്പ്ര വിചാരണയാണ-അടിയന ഒരു വിവ
രം ഊണൎത്തിക്കാനുണ്ടായിരുന്നു-അത ഇപ്പൊൾ ഊണൎത്തി
ക്കാതെ കഴിയില്ല.

ന—എന്ത വിചാരണയായാലും വെണ്ടതില്ലാ- ഇന്ന എനിക്ക
ഒരു കാൎയ്യവും കെൾക്കാൻ എടയില്ലാ.
താരാധാരം ഫയലാക്കെൺയ്യതുണ്ട-അതിന ഒരു ഹരജികൊ
ടുക്കണം- ഹരജി എഴുതിക്കൊണ്ട വന്നിട്ടുണ്ട അതിൽ ഒന്ന
തൃക്കൈ വിളയാടിത്തന്നാൽ മതി.

ന—ഇന്ന ശനിയാഴ്ച ഞാൻ ഒരു കടലാസ്സി
ലും ഒപ്പിടാറില്ലെന്ന താച്ചുവിന നിശ്ചയമില്ലെ-പിന്നെ എ
ന്ന വന്ന ഉപദ്രവിക്കുന്നു.
താ-ആധാരം ഫയലാക്കാൻ തിങ്കളാഴ്ച ഹജരാക്കീട്ടില്ലെങ്കി
ൽ നമ്പ്ര ദൊഷമായി തീരും.

ന—എങ്ങിനെ എങ്കിലും തീരട്ടെ-അപ്പീൽ കൊടതി ഇല്ലെ.
താ-ആധാരം ഫയലാക്കാഞ്ഞാൽ അപ്പീൽ കൊടതിയിലും
തൊൽക്കും.

ന-ഇത വലിയ അനൎത്ഥം തന്നെ- താച്ചുവിനെ ഒരു കാൎയ്യം
എല്പിച്ചാൽ പിന്നെ എന്നെ വന്ന ഇങ്ങിനെ ബുദ്ധിമുട്ടിക്കു
ന്നത എന്തിനാണ.
താ— ഹരജിയിൽ അടിയന ഒപ്പിട്ട കൊടുക്കാൻ പാടുണ്ടൊ?

ന—ഇന്ന ശനിയാഴ്ച ഞാൻ ഒരു ഹരജിയിലും ഒപ്പിടുകയില്ല.
പണ്ട ഒരന്ന്യായത്തിൽ ശനിയാഴ്ച ഒപ്പിട്ടിട്ട ആ നമ്പ്ര തൊ
റ്റുപൊയത താച്ചുവിന ഓൎമ്മയില്ലെ.

താ—ഇത അന്ന്യായമല്ല ഹരജിയല്ലെ.

ന—എന്തായാലും ഞാൻ ഇന്ന ഒപ്പിടുകയില്ല. നിശ്ചയം— താച്ചു
പൊയി കുളിക്കൂ.

താ—ഈ നമ്പ്രിൽ സാക്ഷിക്ക എഴുന്നെള്ളെണ്ടി വരും എന്ന
തൊന്നുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/130&oldid=193101" എന്ന താളിൽനിന്ന് ശേഖരിച്ചത്