താൾ:CiXIV270.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം 101

ശിലാരെഖപൊലെ കിടക്കുന്നു—"തമ്പുരാന്റെ തിരുമെ
"നിയിൽ അടിയന്റെ ശരീരം ചെൎപ്പാൻ ഉണ്ടായ ഭാഗ്യംതന്നെ
"അടിയന വലിയത— പണം കാശിൽ ആൎക്ക ആഗ്രഹം—അതാ
"ൎക്കില്ലാത്തു—ൟ തിരുമെനി വെറെ ഒരാൾക്ക കാണുമൊ"എ
ന്ന മറ്റൊരുത്തി പറഞ്ഞത വെദവാക്യമായി ഇദ്ദെഹം മനസ്സി
ൽ വെച്ചിരിക്കുന്നു. പിന്നെ തന്റെ ചങ്ങാതിയാക്കി താൻ അടു
ക്കെ വെച്ചിട്ടുള്ളത ചെറുശ്ശെരി ഇല്ലത്ത ഗൊവിന്ദൻ നമ്പൂരി
യെയാണ—ഇദ്ദെഹത്തെപ്പൊലെ ഇത്ര സരസതയും സാമൎത്ഥ്യവും
ഉണ്ടായിട്ട മറ്റൊരാളെ പറവാൻ എന്നാൽ സാദ്ധ്യമല്ല—വില്പ
ത്തി കടുകട്ടി—വ്യാകരണശാസ്ത്രം വെടിപ്പായി പഠിച്ചിരിക്കുന്നു—
സംഗീതത്തിൽ അതി പരിജ്ഞൻ—കാഴ്ചയിൽ നല്ല ശ്രീയുള്ള മുഖ
വും ദെഹവും—സംഭാഷണത്തിൽ ഇത്ര സരസത മറ്റാൎക്കും ഞാ
ൻ കണ്ടിട്ടില്ല— ൟ കഥയിലുള്ള മറ്റൎക്കും ഇത്ര ഇല്ലെന്ന തിൎച്ച
യായി ഞാൻ പറയുന്നു. ഇദ്ദെഹം അശെഷം ദുൎബുദ്ധിയല്ല—എ
ന്നാൽ പരിഹാസയൊഗ്യന്മാരായ മനുഷ്യരെപ്പറ്റി ഇദെഹത്തി
ന്ന അശെഷം ദയയില്ലെന്നുതന്നെ പറയാം—ഇദ്ദെഹത്തിന്റെ
പരിഹാസത്തിനെപ്പറ്ററി ഭയമില്ലാത്തവർ കെവലം ബുദ്ധി ഇ
ല്ലാത്തവര മാത്രമെ ഉള്ളൂ—പരിഹസിച്ചാൽ ഒരു തരിമ്പും അറിയാ
ത്തവനമാത്രം ഇദ്ദെഹത്തിനെ ഭയമില്ല—നുമ്മടെ സൂരി നമ്പൂതി
രിപ്പാട്ടിലെക്ക ഇല്ലെഹത്തിനെ ഭയമില്ല—ഇദ്ദെഹം സൂരിനമ്പൂതി
രിപ്പാട്ടിലെ ഒരു സ്നെഹിതൻ ഒരിക്കലും ആയിരുന്നില്ല—സൂരിനമ്പൂ
തിരിപ്പാട്ടിലെക്കുറിച്ച ഇദ്ദെഹത്തിന വലിയപുച്ഛമാണ ഉണ്ടായി
രുന്നത—എന്നാൽ അത അത്ര പുറത്ത കാണിക്കാൻ നിവൃത്തി
യില്ലെല്ലൊ. സൂരി നമ്പൂതിരിപ്പാട ധനംകൊണ്ടും ഉൽകൃഷ്ടത
കൊണ്ടും നമ്പൂരിമാരിൽ മുഖ്യനാണ. അദ്ദെഹത്തെ പുറത്തെക്ക
എങ്കിലും എങ്ങിനെ ബഹുമാനിക്കാതെ കഴിയും. സൂരിനമ്പൂതി
രിപ്പാട്ടിലെക്ക തന്നെ സ്തുതിക്കുന്നവരെ ഒക്കെയും ബഹു പ്രിയ
മാണ—അത നിന്ദാസ്തൃതിയായാലും വാസ്തവമായാലും അങ്ങറിവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/125&oldid=193096" എന്ന താളിൽനിന്ന് ശേഖരിച്ചത്