താൾ:CiXIV270.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

100 ഏഴാം അദ്ധ്യായം

അത്ര അധികം പറയെണ്ടതില്ല. ധനവാന്മാരായ പുരുഷന്മാൎക്ക
സ്ത്രീകളിൽ അതിയായ ചാപല്യം ഉണ്ടായാൽ പിന്നെ അവരുടെ
വെറെയുള്ള സ്വഭാവത്തെപ്പറ്റിഅധികം പറവാൻ ഉണ്ടാവുന്ന
തല്ലാ- അവരുടെ എല്ലായ്പ്പൊഴും ഉള്ള വിചാരവും പ്രവൃത്തികളും
ൟ ഒരു വിഷയത്തെ സംബന്ധിച്ചല്ലാതെ ഒരിക്കലും ഉണ്ടാവാ
ൻ പാടില്ലാ. ഇദ്ദെഹത്തിന്ന മനവക കാൎയ്യങ്ങൾ അന്വെഷി
ക്കുന്നാൾ എന്ന പെര മാത്രമെ ഉള്ളു— യഥാത്ഥത്തിൽ കാൎയ്യങ്ങ
ൾ അന്വെഷിച്ചിരുന്നത മാസ്പടിക്കാരായകാൎയ്യസ്ഥന്മാരായിരു
ന്നു— ചിലരുടെ സാമൎത്ഥ്യംകൊണ്ട കാൎയ്യങ്ങൾ ഒരുവി
ധം ശരിയായിത്തന്നെ നടന്നുവരുന്നു എന്ന പറയാം— ഇദ്ദെഹം
സൂക്ഷ്മത്തിൽ ശുദ്ധ മനസ്സാണ നിഷ്കന്മഷനാണ എങ്കിലും ശീല
ത്തിന്റെ ദുർഗ്ഗുണംകൊണ്ട ശുദ്ധനാണെന്ന അധികം ആളുകൾ
ക്ക് സാധാരണയായി അഭിപ്രായമുണ്ടായിരുന്നില്ലാ. സാധാരണ
അറിവും പഠിപ്പും ഇല്ലാത്ത ധനവാന്മാൎക്കുണ്ടാവുന്ന പൊലെ, ത
തന്നെപ്പറ്റി ഇദ്ദെഹത്തിനു വലിയ അഭിപ്രായംതന്നെയാണ് ഉ
ണ്ടായിരുന്നത-താൻ കാൎയ്യത്തിന്ന അതി നിപുണനാണെന്ന ത
ന്റെ സെവകന്മാരായ കാൎയ്യസ്ഥന്മാരും, കണ്ടാൽ മന്മഥനെപൊ
ലെ സുന്ദരനാണെന്ന താൻ സഹവാസം ചെയ്തിട്ടുള്ള കുലടമാ
രും ൟ ഭൊഷച്ചാരെ നല്ലവണ്ണം പറഞ്ഞ വിശ്വസിപ്പിച്ചിരുന്നു.
മുഖസ്തുതി കെട്ടുകെട്ട താൻഒരു മഹാപുരുഷനാണെന്ന ഇദ്ദെഹം
മനസ്സിൽ തീൎച്ചയാക്കിവെച്ചിരുന്നു. പണംപിടുങ്ങുവാൻ സാമൎത്ഥ്യ
വുംദൌഷ്ട്യവുംഉള്ള വ്യഭിചാരികളായസ്ത്രീകൾ തന്റെ ദെഹകാ
ന്തിയെപ്പറ്റി തന്നൊട പറഞ്ഞുവരുന്ന ഭൊഷ്ക്കുകൾ എല്ലാം ഈ
സാധു വാസ്തവത്തിൽ തനിക്കുള്ള ഗുണങ്ങളാണെന്ന കരുതി ന
ന്നെ ഞെളിഞ്ഞിരുന്നു. വയസ്സ് നാല്പത്തഞ്ചായിട്ടും ൟ ധാഷ്ട്യ
ത്തിന് ലെശം കുറവല്ലായിരുന്നു— “തമ്പുരാന്റെ തിരുമെനി
കാണാതെ ഒരു കാണിനെരം അടിയൻ ഇരിക്കയില്ല” എന്ന ഒ
രുത്തി എപ്പൊഴൊ ഒരിക്കൽ പറഞ്ഞ ഇട്ടെഹത്തിന്റെ മന

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/124&oldid=193095" എന്ന താളിൽനിന്ന് ശേഖരിച്ചത്