താൾ:CiXIV270.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

102 ഏഴാം അധ്യായം

നും പ്രയാസം. ഗൊവിന്ദൻ നമ്പൂരി സുരിനമ്പൂരിയുടെ അനു
ജനും അതി യൊഗ്യനുമായ നാരായണൻ നമ്പൂരിപ്പാട്ടിലെ പര
മ സ്നെഹിതനാകുന്നു. എന്നാൽ മൂൎക്കില്ലാത്ത മനക്കൽ ഇദ്ദെഹം
ചെന്നാൽ ഇദ്ദെഹത്തിന തന്റെ സ്നെഹിതനുമായി സംസാരി
പ്പാൻ സാധിക്കുന്നത വളരെ പ്രയാസമായിരുന്നു—മനക്കൽ ചെ
ന്നാൽ സൂരി നമ്പൂരിപ്പാട്ടിലെ പത്തായപ്പൂര മാളികയിലെക്ക ഉ
ടനെ വിളിക്കും—പിന്നെ വിടുന്ന കാൎയ്യം ബഹു പ്രയാസം—ഇ
ങ്ങിനെയാണ സൂരി നമ്പൂരിപ്പാടും ഗൊവിന്ദൻ നമ്പൂരിയുമായി
ട്ടുള്ള ഇരിപ്പ്—നമ്പൂരിപ്പാട്ടിലെ ഇഷ്ടംപൊലെ പറയാഞ്ഞാൽ മു
ഷlയും മുഷിഞ്ഞാൽ ഉപദ്രവങ്ങൾ ഉണ്ടായി വന്നെക്കാം എന്നു
ള്ള ഭയത്താൽ ഗൊവിന്ദൻനമ്പൂരി നമ്പൂതിരിപ്പാട്ടിനെ നിന്ദാ
സ്തുതി ധാരാളമായി ചെയ്യാറുണ്ട്—താൻ അതി സുന്ദരനാണെ
ന്നും നല്ല കാൎയ്യസ്ഥനാണെന്നും തന്നൊട ആര പറയുന്നില്ല
യൊ അവരൊടൊക്കെ നമ്പൂതിരിപ്പാട്ടിലെക്ക് ബഹുരസക്ഷയ
വും വിരൊധവും തൊന്നുമാറാണ. അതുകൊണ്ട ചെറുശ്ശെരി
നമ്പൂതിരിക്ക ഇദ്ദെഹത്തെ സ്തുതിക്കാതിരിപ്പാൻ നിവൃത്തിയില്ലാ
തെ വന്നുപോയി.
.

നമ്പൂതിരിപ്പാട്ടിലെക്കൊണ്ട പറ്വാനുള്ളത ഇദ്ദെ
ഹം കുറെ കളഭ്രാന്തനാണെന്ന കൂടിയാണ—കഥകളി വലിയ ഇ
ഷ്ടമാണ—അതിന്റെ ഗുണദൊഷ പരിജ്ഞാനം ഒരു മാതിരിയിൽ
നല്ലവണ്ണം ഉണ്ട. സംവത്സരത്തിൽ മുന്നൂറ്ററുപത്തഞ്ച ദിവ
സവും പിന്നെ ദിവസം ഉണ്ടെങ്കിൽ അന്നും കഥകളി കണ്ടാ
ലും തൃപ്തിയില്ലാ—ഇദ്ദെഹത്തിന്റെ അനുജന്മാര സമത്ഥന്മാരാ
ണ—എന്നാൽ ഇളെഹത്തിന്റെ അഭിപ്രായം അവരൊക്കെ വി
ഡ്ഢികളാണെന്നായിരുന്നു

നമ്പൂരിപ്പാട കളപ്പുരയിൽ എണ്ണ തെച്ചുകൊണ്ടിരിക്കുമ്പൊ
ഴാണ കെശവൻ നമ്പൂതിരിയുടെ എഴുത്ത കൊണ്ടുവന്നത്—അ
ത വായിച്ച ഉടനെ ആ നിമിഷത്തിൽ തന്നെ ചെറുശ്ശെരി ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/126&oldid=193097" എന്ന താളിൽനിന്ന് ശേഖരിച്ചത്