താൾ:CiXIV270.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

90 ആറാം അദ്ധ്യായം

ആറാം അഭ്യായം.

യം അവസാനിപ്പിക്കുന്നുള്ളൂ.

കെശവൻ നമ്പൂരി തന്റെ അകത്ത കടന്നപ്പൊൾ ഭാ
ൎയ്യ കട്ടിലിന്മെൽ കിടന്നുറങ്ങുന്നത് കണ്ടു— താനും കട്ടിലിന്മെൽ
ഇരുന്ന കൈകൊണ്ട് പതുക്കെ ഭാൎയ്യയുടെ ദെഹം തലൊടിക്കൊ
ണ്ടു വിളിച്ചു.

ൟ കെശവൻ നമ്പൂതിരിയുടെ അവസ്ഥയെ കുറിച്ച ഇത
വരെ ൟ പുസ്തകത്തിൽ എങ്ങും പറഞ്ഞിട്ടില്ല. ഇയ്യാൾ വള
രെ ദ്രവ്യസ്ഥൻ എന്ന പാഞ്ഞുകൂടാ. എന്നാൽ സാമാന്യം ഒരു
ധനികനാണ്— കയ്യിൽ സ്വന്തമായി അസാരം പണം ഉണ്ടായി
രുന്നത് ഒരു നൂൽക്കമ്പനി ഓഹരിയിൽ ഇട്ടിരിക്കുന്നു. ആൾ കാ
ഴ്ചയിൽ സുന്ദരൻ അല്ലെങ്കിലും ഒട്ടും വിരൂപിയല്ലാ—ഇയ്യാൾ ഇന്ദു
ലെഖക്ക സംബന്ധം തുടങ്ങിപ്പിക്കാൻ ആലൊചിച്ച വെച്ച ന
മ്പൂതിരിപ്പാട്ടിന്റെ വലിയ ഇഷ്ടനും ആശ്രിതനുമാണ. വെ
ളി കഴിച്ചിട്ടില്ലാ— ഇല്ലത്തപൊയി താമസിക്കുന്നത വളരെചുരു
ക്കം— പൂവള്ളി സത്രശാലക്ക സമീപം ഒരു മഠത്തിലാണ ഭക്ഷ
ണം— തനിക്ക സ്വന്തമായി ഒരു കുട്ടിപ്പട്ടരും രണ്ട ഭൃത്യന്മാരും ഉ
ണ്ട്- ആൾ പരമശുദ്ധനാണ— "മഹാനുഭാവൊ വിഡ്ഡിശ്ചെൽ
ശുദ്ധ ഇത്യഭിധിയതെ" എന്ന പ്രമാണം വെടിപ്പായി ചെരുന്ന
വിധമുള്ള ശുദ്ധനാണ— എന്നാൽ വളരെ മൎയ്യാദക്കാരനും സു
ശിലനും കൂടി ആയിരുന്നു— തന്റെ ഭാൎയ്യയിൽ അതി പ്രെമമാ
ണ— തനിക്ക ഭാഗ്യവശാൽ കിട്ടിയ ഭാൎയ്യയാണെന്ന എല്ലായ്പൊ
ഴും ഓൎമ്മയുണ്ടായിരുന്നു— കണ്ണഴിമുൎക്കില്ലാത്ത മനക്കൽ നമ്പൂ
തിരിപ്പാട്ടിലെ കൊണ്ട ഇന്ദുലൈഖക്ക ആലൊചിച്ച സംബന്ധ
ത്തെപ്പറ്റി ഒന്ന സംസാരിക്കെണമെന്ന വെച്ചാണ രാത്രി ഉറ
ങ്ങിയിരുന്ന ലക്ഷ്മിക്കുട്ടി അമ്മയെ ഇയാൾ വിളിച്ചത.

കെ—ലക്ഷ്മീ— ലക്ഷ്മി— എന്താണ ഉറങ്ങിയൊ— നെരം ഒൻപത
അടിച്ചില്ലാ എനിയും.

ലക്ഷ്മിക്കുട്ടി അമ്മ കണ്ണുകൾ തുറന്ന എഴുനീറ്റിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/114&oldid=193085" എന്ന താളിൽനിന്ന് ശേഖരിച്ചത്