താൾ:CiXIV270.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 89

ഇ—ഇത മഹാ വിഷമം തന്നെ— പിന്നെ എന്തിനാണ് എന്നൊ
ട ഇപ്പൊൾ ചൊദിക്കുന്നത- അറിഞ്ഞിട്ടു നിശ്ചയിക്കെണ്ട
കായ്യുമല്ലാ- നടക്കമ്പൊൾ മാത്രം അറിയെണ്ടകാൎയ്യമാണ—
നിശ്ചയം കഴിഞ്ഞു- പിന്നെ എന്ത സമ്മതം ചൊദിക്കലാണ.

ൟ വാക്ക കെട്ടപ്പൊൾ പഞ്ചമെനൊന് കുറെ ദെഷ്യം വ.
ന്നു എങ്കിലും ഇന്ദുലൈഖയുടെ വിളങ്ങുന്ന ചന്ദ്രബിംബംപൊലെ
യുള്ള മുഖത്ത നിന്ന പ്രത്യക്ഷമായി കാണപ്പെട്ട ധൈൎയ്യം കണ്ട
പ്പൊൾ ശാന്തത വന്നു-കുറെ നെരം മിണ്ടാതിരുന്നു- പിന്നെ പറയുന്നു

പ—സകലം വിഷമം തന്നെ- നാളെ ഇവളൊട ലക്ഷ്മിക്കുട്ടി
ചൊദിക്കട്ടെ— നമുക്ക് കിടക്കാൻ പൊവുക-എന്ന് പറഞ്ഞു
നമ്പൂരിയും പഞ്ചമെനവനും താഴത്തെക്ക തന്നെ ഇറങ്ങി
പൊന്നു- പഞ്ചു മെനൊന്റെ മുറിയിൽ പൊയി അദ്ദെ
ഹം തന്റെ ഭാൎയ്യയൊട ഇന്ദുലെഖയുടെ ശാഠ്യത്തെ കുറിച്ച വള
രെ കുണ്ഠിതത്തൊടെ പറഞ്ഞു.

കുഞ്ഞിക്കുട്ടി അമ്മ—നല്ല തല്ല രണ്ട കൊടുത്താൽ ൟ വക അ
ധികപ്രസംഗം ഉണ്ടാവുന്നതല്ല - ഓമന വാക്ക പറഞ്ഞിട്ടാണ
ൟ ധിക്കാരം എല്ലാം കാണിക്കുന്നത. കൂട്ടികളെ അധികം ലാളിക്കുരുത്.

പ—എനിക്ക ൟ ലൊകത്തിൽ ഒരാളെയും പെടിയില്ല- എ
ന്തൊ ഇന്ദുലെഖയെ ബഹു ഭയം- അവൾക്ക് ദെഷ്യം വനാ
ൽ എനിക്ക കണ്ട നില്ലാൻ നിവൃത്തിയില്ല. ഞാൻ എന്തു ചെ
യ്യട്ടെ-ഇങ്ങിനെ പറഞ്ഞും താൻ കൊപത്തിൽ ചെയ്തുപൊ
യ ശപഥത്തെ ശപിച്ചും വ്യസനിച്ചും കൊണ്ട ൟ വൃദ്ധൻ ഉറങ്ങി.

കെശവൻ നമ്പൂതിരിയും തന്റെ ഭാൎയ്യയും തമ്മിൽ ൟ സ
മയത്ത് തന്നെ അവിടെ അകത്ത വെച്ച ഉണ്ടായ ഒരു സംഭാ
ഷണത്തെ കുറിച്ചും ഇവിടെ അല്പം പ്രസംഗിച്ചിട്ടെ ൟ അദ്ധ്യാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/113&oldid=193084" എന്ന താളിൽനിന്ന് ശേഖരിച്ചത്