താൾ:CiXIV270.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം 91

കെ—എന്താണ ഇന്ന ഇത്ര അധികം ഉറക്ക.

ല—മുറുക്കിയൊ— അതൊ ആ മെശയിലെ വെല്ലിത്തട്ടിൽ ഞാൻ
മുറുക്കാൻ ഉണ്ടാക്കി വെച്ചിരിക്കുന്നു.

കെ—ഓ—ഹൊ—മുറുക്കിക്കളയാം—എന്ന പറഞ്ഞ വെറ്റില മുറു
ക്കിക്കൊണ്ട പിന്നെയും കട്ടിലിന്മെൽ തന്നെ ഇരുന്നു.

കെ—ഞങ്ങൾ ഇന്ദുലെഖയെ കണാൻ പൊയിരുന്ന വൎത്തമാ
നം കെൾക്കണ്ടെ.

ല—ഇന്ദുലെഖ എനിയും ഉറങ്ങീട്ടില്ലെ—ആ പെണ്ണ ഇയ്യിടെ രാ
ത്രി അധികനെരം വായിക്കുന്നു— ഉറക്കൊഴിയുന്നത കൊണ്ട
ശരീരത്തിന വല്ല സുഖക്കെടും വരുമൊ എന്നറിഞ്ഞില്ലാ—മ
ണ്ണെണ്ണ വെളിച്ചം തന്നെ കണ്ണീന നല്ലതല്ല പൊൽ.

കെ—ആരാണ ൟ വിഡ്ഢിത്വം പറഞ്ഞത്— കെസ്രാത്ത എണ്ണ
യെകുറിച്ചല്ലെ പറഞ്ഞത— അത അസ്സൽ എണ്ണയാണ— നൂൽ
കമ്പിനിശാലകളിൽ എല്ലാടവും ൟ കെസ്രാത്ത എണ്ണ
വിളക്ക ഒരു ദിവസം വെച്ചത ഞാൻ കണ്ടു— അവിടെ എത്ര
ആളുകളൂം തിരക്കുമാണെന്നു പറയാൻ പാടില്ല— എനിക്ക ല
ക്ഷ്മിക്കുട്ടിയെ അവിടെ ഒന്ന കൊണ്ടുപൊയി ആ വിശെഷങ്ങ
ളെല്ലാം കാണിക്കണ്മെന്ന വളരെ താല്പൎയ്യമുണ്ടായിരുന്നു

ല—ഏന്തെല്ലാമാണ വെശെഷങൾ.

കെ— ശിവ. ശിവ— നാരായണ നാരായണ— ഞാൻ ഏന്താണ പ
റയെണ്ടത. ഈ വെള്ളക്കാരുടെ കൌശലം അത്യത്ഭുതം തന്നെ—
ലക്ഷ്മീ നീ അത കണ്ടാൽ വിസ്മയപ്പെട്ട പൊവും— എന്തൊര
ത്ഭുതം! ൟ നൂൽക്കമ്പിനി എന്ന ഇത്ര ഘൊഷമായി കെൾ
ക്കുന്നത എല്ലാം ഒരു ഇരിമ്പ ചക്രമാണ. ആ ചക്രം ൟ നൂ
ൽ ഒക്കയും ഉണ്ടാക്കുന്നു. ആ ചക്രത്തെ തിരിക്കുന്നത പൊക
യാണ. പൊക—പൊക—ശുദ്ധ പൊക— എന്നാലൊ പുക നുമ്മ
ടെ ആടുക്കളയിൽ നിന്നുണ്ടാകവുന്നപൊലെ കണ്ണിലും മറ്റും
ലെശം ഉപദ്രവിക്കയില്ലാ. ആ കമ്പനിക്ക ഒരു വലിയ വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/115&oldid=193086" എന്ന താളിൽനിന്ന് ശേഖരിച്ചത്