താൾ:CiXIV270.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം. 83

ല— ഇതെന്ത കഥയാണ അച്ഛാ---എന്നൊട ആരും ഒരു വിവര
വും പറഞ്ഞില്ലെല്ലൊ--- അച്ഛൻ എന്തിനു വെറുതെ എന്നെ
ദെഷ്യപ്പെടുന്നു.

കെ---ലക്ഷ്മിക്കട്ടി വിവരം ഒന്നും അറിയില്ല- ഞാൻ ഒന്നും പറ
ഞ്ഞിട്ടില്ലാ- കാഴ്ച സ്വകായ്യമായിരിക്കട്ടെ എന്നല്ലെ അന്ന
എന്നൊട പറഞ്ഞത- അത കൊണ്ട ഞാൻ ആരൊടും പറ
ഞ്ഞിട്ടില്ല.

പ—എന്നാൽ ശരിതന്നെ— തിരുമനസ്സിനു ലക്ഷ്മിക്കുട്ടിയൊട
പറഞ്ഞിട്ടുണ്ടായിരിക്കും എന്ന ഞാൻ വിചാരിച്ചുപൊയി. (ല
ക്ഷ്മിക്കുട്ടി അമ്മയെ നൊക്കിട്ട) അതുകൊണ്ടാണ എഡീ നി
ന്നെ ദെഷ്യപ്പെട്ടത-— ആട്ടെ നിന്റെ മനസ്സ എങ്ങിനെയാണ
അറിയട്ടെ— മൂൎക്കില്ലാത്ത നമ്പൂതിരിപ്പാട്ടിലെ കൊണ്ട ഞാൻ
ഇലെഖക്ക സംബന്ധം തുടങ്ങിപ്പാൻ നിശ്ചയിച്ചിരിക്കുന്നു—
ഇന്ദുലെഖക്ക് അത ബൊദ്ധ്യമാവുമൊ.

ല— ഞാൻ എങ്ങനെയാണ ഇന്ദുലാഖക്ക ബൊദ്ധ്യമാവുമൊ ഇ.
ല്ലയൊ എന്ന ഇപ്പൊൾ പറയെ ണ്ടത.

പ-ഇതല്ലെ കുറുമ്പ— തിരുമനസ്സിന്ന പെണ്ണിന്റെ ധിക്കാരം.
കാണുന്നില്ലെ.

കെ_ഇന്ദുലൈഖയൊടുതന്നെ ചൊദിക്കതെ അതല്ലെ നല്ലത.

പ—തിരുമനസ്സിന്ന മഹാവിഡ്ഡിയാണ. ഇന്ദുലെഖയൊട്ആര
ചൊദിക്കുന്നു. പക്ഷെ ലക്ഷ്മിക്കുട്ടി ചൊടിച്ചാൽ അവൾ തീ
തീൎച്ചയായി മറുപടി പറയും,മായിരിക്കും. ലക്ഷ്മിക്കുട്ടീ— നീ ൟ മൂ
ൎക്കില്ലാത്ത നമ്പൂതിരിപ്പാട്ടിലെ വത്തമാനം കെട്ടിട്ടുണ്ടൊ.

പ— തിരുമനസ്സിന്ന പറഞ്ഞ ലക്ഷ്മിക്കുട്ടിയെ മനസ്സിലാക്കണം.

കെ— അങ്ങിനെതന്നെ.

പഞ്ചുമെനവൻ ഊണ കഴിഞ്ഞ എണീട്ട കൈ കഴുകുന്നു.
അപ്പൊൾ ഒരു വാലിയക്കാരൻ തെക്കിനിയുടെ വാതുക്കൽ വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/109&oldid=193080" എന്ന താളിൽനിന്ന് ശേഖരിച്ചത്