താൾ:CiXIV270.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം.
പഞ്ചുമെനവന്റെ കുണ്ഠിതം.

മാധവൻ മദിരാശിക്കപൊയി ആറെഴു ദിവസം കഴിഞ്ഞ
തിന്റെ ശെഷം ഒരു ദിവസം രാത്രി പഞ്ചുമെനവൻ തെക്കിനി
യിൽ അത്താഴം ഉമ്മാൻ ഇരിക്കുമ്പൊൾ കെശവൻ നമ്പൂതിരി
ഊണകഴിഞ്ഞവന്ന അകത്തെക്കു പതിവപൊലെ ചൊവാൻഭാ
വിക്കുന്നത കണ്ടു. തന്റെ സമീപം ഇരിക്കാൻ പഞ്ചുമെനവൻ
ആവശ്യപ്പെട്ട ഒരു പലകമെൽ അദ്ദെഹം സമീപത്തിൽ ഇരുന്നു.

പഞ്ചുമെനവൻ—ആളെ എനിയും അയച്ചില്ലെ– എന്താണ മറു
വടി ഒന്നും എനിയും എത്തീല്ല.
കെശവൻ നമ്പൂതിരി—അന്നതന്നെ ആളെ അയച്ചു. നമ്പൂതിരി
അവിടെ ഇല്ലെന്നും നാലഞ്ച ദിവസം കഴിഞ്ഞിട്ടെ മന
ക്കൽ എത്തുകയുള്ളൂ എന്നും ആണ അയച്ച ആൾ മടങ്ങി വ
ന്ന് പറഞ്ഞത്. ഇന്ന പുലച്ചെ ഞാൻ രണ്ടാമതും എഴുതിട്ടുണ്ട.
മനക്കൽ എത്തീട്ടുണ്ടെങ്കിൽ അദ്ദെഹം നാളെത്തന്നെ ഇവി
ടെ എത്തുമെന്ന തൊന്നുന്നു.

ഉടനെ പഞ്ചുമെനൊൻ ലക്ഷ്മിക്കുട്ടി അമ്മയെ വിളിക്കാ
ൻ പറഞ്ഞു. ലക്ഷ്മിക്കുട്ടി അമ്മ അച്ഛന്റെ സമീപത്ത വന്നു
നിന്നു.

പ—ലക്ഷ്മിക്കുട്ടീ നീ ഇന്ദുലൈഖയൊട ൟ വിവരം പറഞ്ഞുവൊ,

ലക്ഷ്മിക്കുട്ടിയമ്മ—ഏത വിവരം

പ—നൊക്കൂ പെണ്ണിന്റെ കറുമ്പ—നൊക്കൂ നീ ൟ വിവരം ഒ
ന്നുംഅറിയില്ലെ— അസത്തെ കളവ പറയുന്നുവൊ,— കഴുത്ത
വെട്ടണം—ൟ മഹാ പാപികളെ എല്ലാം ചവിട്ടിപുറത്താ
ക്കണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/108&oldid=193079" എന്ന താളിൽനിന്ന് ശേഖരിച്ചത്