താൾ:CiXIV270.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

86 ആറാം അദ്ധ്യായം

ന്നു— കെശവൻ നമ്പൂതിരിക്ക ഒരു എഴുത്ത കൊണ്ടുവന്നിട്ടുണ്ടെ
ന്ന പറഞ്ഞു— കെശവൻ നമ്പൂതിരി വെഗം എഴുനിറ്റ എഴുത്ത
വാങ്ങി വെളക്കത്ത വന്ന വായിച്ച മനസ്സിലാക്കുന്ന മദ്ധ്യെ—

പ—ഇത ആ മറുവടി തന്നെയൊ.

പ—എഴുത്ത ഒന്ന വായിച്ച കെൾക്കട്ടെ— പതുക്കെ വായിച്ചാൽ
മതി.

കെശവൻ നമ്പൂതിരി എഴുത്ത വായിക്കുന്നു.

“എഴുത്തകിട്ടി സത്തൊഷമായി— ഞാൻ നാളെ കളിപ്പാ
ൻ തക്ക വണ്ണം അവിടെ എത്തും— ചെറുശ്ശെരിയും ക്രട
“ഉണ്ടാവും— നമ്പൂതിരി പറഞ്ഞതിനെക്കാൾ അധികമാ
“യി പൊതായ്പ്രം പറഞ്ഞിട്ടും മാറും ഞാൻ കെട്ടഠിഞ്ഞു—
“എനിക്കു കാണാൻ വളരെ ബദ്ധപ്പാടായിരിക്കുന്നു. ശെ—
”ഷം മുഖതാവിൽ”

പ—ന്നായി ഇന്ദുലൈഖ ഉറങ്ങാറായിട്ടില്ലാ— തിരുമനസ്സുന്നും കൂ
ട എഴുന്നെള്ളണം— നമ്മൾക്ക അവളുടെ അറയിലെക്ക പൊ
വുക— ഇതിനെപറ്റി അല്പം അവളൊടതന്നെ ഒന്ന പറഞ്ഞ
നൊക്കണം— എന്നാൽ അവളുടെ മനസ്സറിയാമെല്ലൊ.

പഞ്ചുമെനവനും നമ്പൂതിരിയും കൂടി ഇന്ദുലെഖയുടെ അ
കത്ത കടന്നപ്പൊൾ ഇന്ദുലെഖ ഒരു കൊച്ചിന്മെൽ കിടന്ന ശാ
കുന്തളനാടകം നൊക്കുകയായിരുന്നു. ഉടനെ എഴുനീറ്റുനിന്നു-
കെശവൻനമ്പൂതിരി ഒരു കസാലമെലും പഞ്ചമെനൊൻ കൊ
ച്ചിന്മെലും ഇരുന്നു. ഇന്ദുലൈഖയെ പഞ്ചുമെനൊൻ തന്റെ അടു
ക്കെ കൊച്ചിന്മെൽ ഇരുത്തി കൈ കൊണ്ട പുറത്തു തലൊടി
ക്കൊണ്ട പറയുന്നു.
പെണ്ണ നീ എന്താണ വായിക്കുന്നത- ഇന്നാൾ പറഞ്ഞ
മാതിരിയിലുള്ള കള്ളക്കഥയൊ.
ഇന്ദുലെഖാ—അല്ല ശാകുന്തളമാണ വലിയച്ഛാ- ൟ പുസ്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/110&oldid=193081" എന്ന താളിൽനിന്ന് ശേഖരിച്ചത്