താൾ:CiXIV269.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

76 അഞ്ചാം അദ്ധ്യായം

പുരുഹൂതൻ— നോം അശേഷം കണ്ടില്ല എങ്കിലും കഴു
ത്തിന്റെ തുടിപ്പും കയിത്തണ്ടയുടെ പുഷ്ടിയും കണ്ടെ
ടത്ത അത ചീത്തയാവാൻ തരമില്ല.

കുബേരൻ— നോം അത അത്ര സൂക്ഷിച്ചില്ല. കരുവാഴ
ആള ബഹു സമൎത്ഥൻ തന്നെ. കാമശാസ്ത്രം പഠി
ച്ചിട്ടുണ്ടു ഇല്ലെ? നോക്കു അത ഇത്തിരി ശീലിക്കേ
ണ്ടിരുന്നു. അത നല്ല ശിക്ഷയാണ. അത പഠി
ച്ചാൽ സ്ത്രീകളെ ഒന്ന നോക്കിയാൽ മതി. അവര
അപ്പോൾ മോഹിച്ച പോകും. ഇങ്ങിട്ടതന്നെ വന്ന
പറയും പോൽ.

പുരുഹൂതൻ— നോം നോക്കീട്ടുണ്ട. പക്ഷെ അത്ര ഒന്നും
ശീലിച്ചിട്ടില്ല കന്മനക്ക ശീലക്കണമെങ്കിൽ നോം
തരാക്കിത്തരാം. നോം അറിയുന്ന ഒരാൾ ഉണ്ടു.
ബഹു സമൎത്ഥനാണ. വിചാരിച്ച ദിക്കിൽ വരു
ത്തിത്തരും. അത ശീലിച്ചാൽ കാൎയ്യത്തിന്ന ഒരു പ്ര
യാസമില്ല.

കുബേരൻ— എന്നാൽ നോക്ക അത പഠിക്കണം. എന്ത
ചെലവായാലും വേണ്ടില്ല. ഇങ്ങിനെത്തെ ഒരു
വിദ്യ ഉണ്ടെങ്കിൽ നോക്കെന്താണ പിന്നെയൊരു
രു ബുദ്ധിമുട്ടു. കരുവാഴ ആളെ വരുത്തു ചിലവ
എന്റെ വക. നോക്ക ഒന്നിച്ച ശീലിച്ചളയാം.

പുരഹൂതൻ— അത നോം ഏറ്റു. നാളത്തന്നെ വരുത്തി
ക്കളയാം.

കുബേരൻ— ശൂദ്ര സ്ത്രീകൾ കുപ്പായമിടാൻ എന്നാണ
വിധി ഉണ്ടായ്ത. ഇതൊക്കെ ൟയ്യിടെ ഉണ്ടായ
തോന്ന്യാസമാണ. വല്ലതും നാല കാശിന്ന മുതലു
ണ്ടാകുമ്പോഴേക്ക മുമ്പത്തെ ചട്ടവും സമ്പ്രദായവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/88&oldid=194092" എന്ന താളിൽനിന്ന് ശേഖരിച്ചത്