താൾ:CiXIV269.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം 75

പൂൎണ്ണമായ വിശ്വാസം. സ്ത്രീകളുടെ ഇടയിൽ ഇറങ്ങി
ഇരുന്ന ൟ വിധം ഗോഷ്ഠി തെല്ലു മാനവും ഉളുപ്പുമുള്ള
യാതൊരു മനുഷ്യനും ചെയ്യുന്നതല്ല. ഇവർ മനുഷ്യന്മാര
ല്ലെന്ന മുൻപ ചില യോഗ്യന്മാർ പറഞ്ഞിട്ടുള്ളത യഥാൎത്ഥ
മാണെന്ന എനി എങ്കിലും എല്ലവരും വിശ്വസിക്കേണ്ട
താണ. മനുഷ്യന്മാർ വിവേകമുള്ള ജീവികളാകകൊണ്ട
ൟ വക തോന്യാസം ഒരിക്കലും ചെയ്യുന്നതല്ല. ആ കഥ
നില്ക്കട്ടെ. കുബേരൻ നമ്പൂതിരി കരമേൽ നിന്ന പരിഭ്രമി
ക്കുന്ന മദ്ധ്യെ ശൌചവും കഴിഞ്ഞ കടവിൽനിന്ന പുരു
ഹൂതൻ നമ്പൂതിരിയും പതുക്കെ കയറി വന്നു. രണ്ടാളും
അന്യാന്യം നോക്കി ഒന്ന ചിരിച്ചു, അല്പം അകലെ
പ്പോയി നിന്ന സംസാരിപ്പാൻ തുടങ്ങി.

പുരുഹൂതൻ— എന്താണ കന്മന അത്ര സൂക്ഷിച്ചില
എന്നുണ്ടൊ? ആ പെണ്ണു ബഹു രസികത്തി മിടുമി
ടുക്കത്തി. കണ്ണും മുകറും കണ്ടില്ലെ. രണ്ടു സംവ
ത്സരം കൂടി കഴിഞ്ഞാൽ പമ്പരം പറപ്പിക്കും. എന്താ
ണ കന്മനയുടെ അഭിപ്രായം.

കുബേരൻ— പെണ്ണു ബഹു വൻപത്തി തന്നെ. തരക്കേട
അശേഷമില്ല. ചുണ്ടു ബഹു ജാതിയായിരിക്കുന്നു.
അസ്സൽ തന്നെ അവൾ ഒന്നാന്തരക്കാരത്തി.
പക്ഷെ മറ്റെത നോക്ക വിചാരിച്ചോണ്ണം കാണാ
ൻ കഴിഞ്ഞില്ല.

പുരുഹൂതൻ— നോം അത ഇശ്ശി സൂക്ഷിച്ചു നോക്കി ആ
ദുൎഗ്ഘടം പിടിച്ച കുപ്പായവും പോരെങ്കിൽ ഒരു പൂത
പ്പും ഉള്ളച കൊണ്ട അശേഷം കണ്ടില്ല.

കുബേരൻ— ശിക്ഷ— എന്നാൽ നോം തന്നെയാണ സമ
ൎത്ഥൻ നോം തെല്ലു പറ്റിച്ചു. കരുവാഴക്ക അത്രയു
മായില്ലായിരിക്കും മാതിരി നന്നു. തരക്കേടില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/87&oldid=194091" എന്ന താളിൽനിന്ന് ശേഖരിച്ചത്