താൾ:CiXIV269.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം 77

ഒക്കെ മറക്കയായി. തോന്ന്യാസം മൂത്തു കലിയുഗം
നല്ലൊണം കാണുന്നുണ്ട.

പുതുഹൂതൻ— മലയാളത്തിലെ ആചാരം വിചാരിച്ചാൽ
നമ്മുടെ അന്തൎജ്ജനങ്ങൾക്കല്ലാതെ ആവരണ
വസ്ത്രം പാടില്ല. അത പോയിട്ട ഇപ്പോളൊരു പുത
പ്പും അതിന്റെ ഉള്ളിൽ ഒരു കുപ്പായവുമായി. തൊ
പ്പിക്കാരൻ രാജാവായാൽ ഇതൊക്കെ തന്നെയാണ
ഫലം.

കുബേരൻ— പുരുഷന്മാർ തൊപ്പി ഇടുമ്പോൾ സ്ത്രീകൾക്ക
കുപ്പായവുമാവാം. ഇങ്ങിനെ എനിയും കാണാം
പലതും.

പുരുഹൂതൻ— എന്താണ കന്മന ആ പെണ്ണിനെക്കണ്ടിട്ട
നന്ന ഭ്രമിച്ച വശായിട്ടുണ്ടു. ഇല്ലെ കുട്ടിയാണെ
ങ്കിലും കിട്ടിപ്പോയാൽ കന്മനയുടെ ഭാഗ്യം. ഇപ്പ
ത്തന്നെ ഉത്സാഹിച്ച കൂട്ടിക്കൊളു.അല്ലാഞ്ഞാൽ
വല്ലോനും കയ്ക്കലാക്കിക്കളയും പിന്നെ വിചാരി
ച്ചിട്ട ഫലമില്ല.

കുബേരൻ— നോം ഭ്രമിച്ചതൊ ആശ്ചൎയ്യം ദേവേന്ദ്രനും
കൂടി ഭ്രമിക്കും. സാക്ഷാൽ മഹാ വിഷ്ണു കൂടി ഭ്രമിച്ച
പോകാതിരിക്കില്ല. പെണ്ണു ബഹു ജാതി തന്നെ.
കാമദേവന്റെ ഭാൎയ്യയെക്കാട്ടിലും നന്നെന്നാണ
നോക്കു തോന്നുന്നത. ഇപ്പത്തന്നെ ഇത്ര ഒന്നാന്ത
രമായ അവസ്ഥക്ക ഒരു നാലു കൊല്ലം കൂടി കഴി
ഞ്ഞാലത്തെ അവസ്ഥ ചോദിക്കണൊ വിശേഷം
ഒന്നാന്തരം— കടു കട്ടി. പക്ഷെ ഒരു വൈഷമ്യം
കാണുന്നു. അതെ ഇത്തിരി സംശ്യള്ളു.

പുരുഹൂതൻ— കന്മനക്ക എടുക്കുന്നേയും തൊടുന്നേയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/89&oldid=194093" എന്ന താളിൽനിന്ന് ശേഖരിച്ചത്