താൾ:CiXIV269.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

68 അഞ്ചാം അദ്ധ്യായം

പണ്ടെയുള്ള ൟ ഒരു സ്വാതന്ത്ര്യത്തെഞാൻ തീരെ വിട്ടുക
ളയുന്നു. അത്രയുമല്ല ഇവൾ ആധുനികവിദ്വാന്മാരിൽ
ചിലരുടെ അഭിപ്രായത്തെ അനുസരിച്ച അതിമനോഹ
രമായ ഒരു റവുക്കയിട്ടു മീതെ നേരിയ ഒരു വസ്ത്രം പുത
ച്ചതിനാൽ അവൎണ്ണ്യമായ ൟ അവയവം തീരെ മറഞ്ഞ
കിടക്കുന്നതുകൊണ്ടും ഉള്ളിൽനിന്നു മീതെ നിഴലിച്ചുകാ
ണത്തക്ക യൌവനദശയിൽ എത്തുവാൻ എനിയും രണ്ടു
നാലു സംവത്സരം എങ്കിലും കുറയാതെ വേണ്ടിവരുന്നതു
കൊണ്ടും ആവക സൌന്ദൎയ്യത്തെപ്പറ്റി ഇപ്പോൾ യാ
തൊന്നു പറവാനും എനിക്ക തരമില്ല. ൟ കാലത്തിലുള്ള
ബാലികമാരെങ്കിലും ഇവളെപിന്തുടൎന്ന എനിമേൽ സ്തനാ
വരണെ ചെയ്യുന്നതായാൽ കാലക്രമേണ മലയാളത്തിലെ
സ്ത്രീകളുടെ അൎദ്ധനഗ്നത തീൎന്ന ഉൽകൃഷ്ടസ്തിതിയിൽ
എത്തിക്കാണ്മാൻ സംഗതി വരുമായിരുന്നു. മുൻപുള്ള
കവികൾ സാധാരണമായി വൎണ്ണിച്ചുകാണുന്ന മറ്റും
ചില അവയവങ്ങളെപ്പറ്റി അല്പം ചിലതെല്ലാം പറ
വാൻ എനിക്ക കഴിയുമെന്നവരികിലും ഇപ്പൊഴത്തെകാ
ലത്തിനും അവസ്ഥക്കും അത ലേശം യുക്തമായി വരി
കയില്ലെന്ന വിശ്വസിച്ച കേവലം വിട്ടുകളയുന്നു.

ഇവൾ വിശേഷമായ പല മാതിരിക്കുറിയും കരയുമുള്ള
ഒരു നേരിയ ഒന്നരയുടുത്ത മീതെ ഒരു വിലയേറിയ കസ
വ കരപ്പാവ ചുറ്റിയിരിക്കുന്നു. ൟ നിലയിൽ ഇവളെ
പിന്നിൽ നിന്ന വല്ല കാമികളും കണ്ടിട്ടുണ്ടെങ്കിൽ അ
വരുടെ മനസ്സിൽ പല വികാരങ്ങളും ചാഞ്ചല്യവും തോ
ന്നിപ്പോകാതിരിക്കയില്ല. ആഭരണ പുഷ്ടി ൟ കാല
ത്തിൽ അത്ര ആവശ്യമുള്ളതല്ലെന്ന വിചാരിട്ടൊ താരു
ണ്യത്തിൽ വേണ്ട പോലെ പ്രവൃത്തിക്കാമെന്ന നിശ്ച
യിച്ചിട്ടൊ എന്തൊ ഇവൾ ആഭരണങ്ങൾ വളരെക്കുറച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/80&oldid=194084" എന്ന താളിൽനിന്ന് ശേഖരിച്ചത്