താൾ:CiXIV269.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം 67

രിച്ച കരുണണസാഗരമായ ദൈവം ഇവളെ സൃഷ്ടിച്ച
പ്പോൾ തന്നെ അധരോഷ്ടങ്ങൽ ബഹു മോടിയോടെ
തീൎത്ത അന്തൎഭാഗത്തിങ്കൽ അമൃത നിറച്ച അതിമനോഹ
രമായി നിറമിട്ട മിനുക്കി നന്നാക്കിയിരിക്കുന്നു. ഇത്ര
അധികം വിശേഷമായ ൟ ഓഷ്ടപുടത്തൊട ഒരുമിച്ചി
രുന്ന സുകൃതികൾക്കപോലും അതിദുൎല്ലഭമായ അനന്ത
ഭാഗ്യം സദാ അനുഭവിച്ചകൊണ്ടിരിപ്പാൻ ഇവളുടെ
മൂക്കുത്തിയുടെ നാത്ത് പൂൎവ്വജന്മത്തിൽ എന്തൊരു മഹാ
പുണ്യമാണ ചെയ്തിട്ടുള്ളത എന്ന ഞാൻ അറിയുന്നില്ല.
പല്ലുകളുടെ ഗുണത്തെയും നിറത്തെയും പറ്റി വൎണ്ണി
പ്പാൻ പണ്ടുള്ള കവികൾക്ക രണ്ടൊ നാലൊ മുല്ലമൊട്ടു
കിട്ടിയാൽ മതി. എന്നാൽ ൟ കാലത്തെ അത ഭംഗിയി
ല്ലെന്ന ചിലർ പറയുന്നതകൊണ്ട ഞാൻ വളരെ ബുദ്ധി
മുട്ടിൽ ആയിരിക്കുന്നു. അതുകൊണ്ട ഇവളുടെ പല്ലു
കൾ നിരയൊത്ത അതിധവളമായി ആനക്കൊമ്പകൊണ്ട
അതിവിശേഷമായി പണിചെയ്ത വെച്ചിട്ടുള്ളതപോലെ
ഇരിക്കുന്നു എന്ന പറവാൻ മാത്രമെ എന്നാൽ സാധി
ക്കയുള്ളു. നടുപിളൎന്ന കോവപ്പഴത്തിന്റെ ഉള്ളിൽ കൂടി
പ്രകാശിച്ച കാണുന്ന വിത്തുകളൊ എന്ന തോന്നിപ്പോ
കാമെന്ന ചിലർ പറയുമെങ്കിലും അത നിൎദ്ദോഷമായ
ഒരു വൎണ്ണനയൊ എന്ന എVിക്ക വളരെ സംശയം ഉണ്ട.
മലയാള സ്ത്രീകളുടെ ഇടയിൽ മൂഢപരമ്പരയാ നാംഅനു
വദിച്ചു വന്നിട്ടുള്ള അൎദ്ധനഗ്നത നിമിത്തം ചില അംഗ
സൌന്ദൎയ്യത്തെ വർണ്ണിപ്പാൻ കവികൾക്ക വേണ്ടതില
ധികം സ്വാതന്ത്ര്യവും സൗകൎയ്യവും സിദ്ധിച്ചിട്ടുണ്ടെന്ന
വരികിലും ജനസമുദായത്തിൽ ക്രമേണ നാഗരികം വ
ൎദ്ധിച്ചവരുന്ന ൟ കാലത്ത ആവക വിവരണം അശേ
ഷം ഭംഗിയായി വരികയില്ലെന്ന വിചാരിച്ച പണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/79&oldid=194083" എന്ന താളിൽനിന്ന് ശേഖരിച്ചത്