താൾ:CiXIV269.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം 69

മാത്രമെ ധരിച്ചിട്ടുള്ളു. കാതുകളുടെ വളൎച്ചക്കു വേണ്ടി
ഒരു മാതിരി പൊന്നോല തിരച്ച കാതിലിട്ടിട്ടുണ്ട. മൂക്കു
ത്തിയണ്ടെന്ന മുൻപെ തന്നെ പ്രസ്താവിച്ചിട്ടുണ്ടെല്ലോ.
നടുവിൽ ഒരു പത്താക്ക കോൎത്ത ഇടയിട സ്വൎണ്ണമണി
കൾ ഉള്ള ഒരു ചുറ്റ് ആമാടക്കൂട്ടം കഴുത്തിൽ കെട്ടിയിരി
ക്കുന്നു. പരദേഷ സമ്പ്രദായത്തിൽ മദിരാശിയിൽനിന്ന
പണി ചെയ്ത വരുത്തിയിട്ടുള്ള ഓരോ കടകം രണ്ട കയിക്കും
ഉണ്ടു. ഇടത്തെ ചെറു വിരലിന്മേർ ഒരു മുദ്ര മോതി
രവും വലത്തെ അനാമികയിന്മേൽ ചെറിയോരു തമ്പാ
ക്ക മോതിരവും കാൽമേൽ തി വിശേശമായ പാദസ
രയും അല്ലാതെ ഇവളുടെ ദേഹത്തിന്മേൽ ഇപ്പോൾ
യാതോരു ആഭരണവും ഇല്ല. ശരീരം അതിസ്ഥൂലമെ
ന്നൊ അതികൃശമെന്നോ പറവാൻ പാടില്ല. ഒരു ഒത്ത
ദേരമാണ എല്ലുകളെ ഞരമ്പുകളൊ ഒന്നെങ്കിലും പുറത്ത
കാണുകയില്ല. വളരെ നീണ്ട വഷളാകുന്ന സ്തിതിയിലും
അല്ല. ആകപ്പാടെ കാണുന്നവൎക്ക ബഹു കൌതുകവും
ഭ്രമവും പ്രേമവും തോന്നത്തക്ക എല്ലാ ഗുണവും ധാരാള
മായുണ്ട്.

ൟ കന്യക ആരാണെന്നും എവിടെയാണെന്നും വായ
നക്കാരിൽ ചിലർ ഇപ്പോൾ തന്നെ മനസ്സു കൊണ്ട
അന്വേഷണം തുടങ്ങീട്ടുണ്ടായിരിക്കാം. ഇവൾ ഇതിന്ന
മുമ്പെനാംപ്രസ്താവിച്ചിട്ടുള്ളലക്ഷ്മിഅമ്മയുടെരണ്ടാമത്തെ
സന്താനമായ മീനാക്ഷിക്കിക്കുട്ടിയാണ. ഇവളുടെ അച്ഛൻ
തഹസ്സിൽദാർ കുഞ്ഞികൃഷ്ണമേനോൻ ആണെന്ന മുമ്പൊ
രിക്കൽ അല്പം പ്രസ്താവിച്ചിട്ടുണ്ടെല്ലൊ. മാതാപിതാക്ക
ന്മാരും മാതുലനായ ഗോപാലമേനവനും ബാലപരിചര
ണത്തിൽ വിശേഷിച്ച ബാലികാ പരിചരണത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/81&oldid=194085" എന്ന താളിൽനിന്ന് ശേഖരിച്ചത്