താൾ:CiXIV269.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം 61

യോഗ്യതയെപ്പറ്റി പിന്നെ യാതൊന്നും പറയേണ്ടതില്ല.
നെറ്റിയുടെ മദ്ധ്യത്തിൽ ചന്ദനംകൊണ്ട അതി ഭംഗി
യിൽ വൃത്താകാരമായ ഒരു ചെറിയ തറയുണ്ടാക്കി നടുവിൽ
കൃഷ്ണവർണ്ണത്തിലുള്ള ഓരോ പൊട്ട തൊട്ടിരിക്കുന്നു. അത്യ
ന്തം പുഷ്ടിയും നീളവുമുള്ള കുടുമ പകുതി മദ്ധ്യത്തിൽ
വാലിട്ട പവിത്രകെട്ടി പിൻഭാഗത്തോട്ട മറിച്ചിട്ടിരി
ക്കുന്നു, ചുറ്റിയതരത്തിൽതന്നെയുള്ള ഓരോ പട്ടക്കര
നിവൃനീളത്തിൽ ഞെറിഞ്ഞ വലത്തെച്ചുമലിൽ ഇരുഭഗ
വും തൂക്കിയിടുകയും ചെയ്തിരിക്കുന്നു. ഇഷ്ടാനുസരണം
മടക്കുവാനൊ നിവൃത്തുവാനൊ സാമാന്യത്തിലധികം ബു
ദ്ധിമുട്ടത്തക്കവണ്ണം വിരലിന്മേൽ നിറച്ചും പല മാതിരി
സ്വർണ്ണമോതിരങ്ങൾ ഇട്ടിരിക്കുന്നു. അതിമനോഹരമായി
ചായമിട്ട ഓരോവടി രണ്ടുപേരും കയ്യിൽപിടിച്ച കൂടക്കൂടെ
വീശിക്കൊണ്ടിരിക്കയും ചെയ്യുന്നു. കോമാളി വേഷംകെട്ടി
ഞെളിഞ്ഞുനിൽക്കുന്ന ൟ വിദ്വാന്മാർ ആരായിരിക്കാം
എന്ന വായനക്കാർ വൃഥാ പരിഭ്രമിച്ച പോകരുത. ൟ
വകലക്ഷണം ഏതാണ്ട കേൾക്കുമ്പൊഴെക്കതന്നെ മിക്ക
പേൎക്കും മനസ്സിലാക്കാവുന്നതാണ. പൂരം മുതലായ ഉത്സ
വം കണ്ടിട്ടുള്ള എന്റെ വായനക്കാൎക്ക വളരെ ക്ഷണനേര
രംകൊണ്ട അറിവാൻ പ്രയാസമില്ല. ൟ അച്ചിലുള്ള
അനേകം രസികന്മാരെ ആ വക സ്ഥലത്ത ധാരാളം കാ
ണ്മാൻ കഴിയുന്നതാണ. ഇതകൊണ്ട ഒന്നും പോരെയെ
ങ്കിൽ ഇവരുടെ കഴുത്തിൽ ബ്രാഹ്മീയമായ തേഃപുഞ്ജ
ത്തെ പ്രകാളിപ്പിക്കുന്ന യജ്ഞസൂത്രവും കൂടെ ഉണ്ടെന്ന
ഞാൻ തന്നെ പറഞ്ഞുകളായം.

ഇതിൽ ഒന്നാമത്തെ സുന്ദരൻ കന്മനക്കൽ കുബേ
രൻ എന്ന തിരുനാമമായ ചെറിയ നമ്പൂതിരിപ്പാടും രണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/73&oldid=194077" എന്ന താളിൽനിന്ന് ശേഖരിച്ചത്