താൾ:CiXIV269.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

60 അഞ്ചാം അദ്ധ്യായം

നില്ക്കുന്ന താമരപ്പൂക്കളും വിലമതിപ്പാൻ പാടില്ലാത്ത
കനകച്ചെപ്പുകളും അതിശീതളങ്ങളായ കദളിവാഴകളും
മറ്റും നിരവധി വിശിഷ്ഠസാധനങ്ങൽ കണ്ടും രസിച്ചും
കാലയാപനം ചെയ്വാൻ ഭാഗ്യശാലികളായ പുരുഷന്മാർ
ഇവിടെ വന്നു കാത്തുനില്ക്കുക പതിവാകുന്നു. ഇത്ര മ
നോഹരമായ ഈഅശോകത്തിന്റെ കീഴിൽ ഒരുദിവസം
ഏകദേശം നാലരമണി സമയത്ത പരമശൃഗാരികളായ
രണ്ട തരുണപുരുഷന്മാർ നിൽക്കുകയായിരുന്നു. അവ
രിൽ ഒരാൾക്ക സുമാർ ഇരിപത്തഞ്ച വയസ്സും മറ്റെ ആ
ൾക്ക ഇരിപത്തിരണ്ട വയസ്സും പ്രായമുണ്ട. കണ്ടാൽ
ബഹു കോമളന്മാരും തങ്ങളുടെ സൌന്ദൎയ്യം ലേശം അഴു
ക്കും ചേറും പുരളാതെ നല്ലവണ്ണ തുടച്ച മിനുക്കിക്കൊണ്ട
നടപ്പാൻ വേണ്ടതിലധികം പ്രാപ്തന്മാരുമാണ. രസിക
ന്മാരാണെന്ന ഇവരുടെ ഇപ്പോഴത്തെ പുറപ്പാടകണ്ടാൽ
തന്നെ ആരും ഒരു സൎട്ടിഫിക്കെറ്റ കൊടുക്കാതിരിക്കയില്ല.
വിലയേറിയ ഓരോ പട്ടക്കരപ്പാവതന്നെയാണ രണ്ട
പേരും ചുറ്റീട്ടുള്ളത. അലകക്ിന്റെ ഗുണവും വെണ്മയും
പറയേണ്ടതില്ല. ബഹു വിശേഷമായിരിക്കുന്നു. ചുറ്റി
യ പാവുമുണ്ടിന്റെ നൈൎമ്മല്യംകൊണ്ടും രൂപസൌന്ദൎയ്യ
ത്തിന്റെ അനുപമമായ പ്രകാശാധിക്യംകൊണ്ടും ഇവ
രുടെ കീഴെയുള്ള എല്ലാ അവയവങ്ങളും വളരെ നല്ലവണ്ണം
ദൂരത്തുനിന്നുതന്നെ കാണ്മാൻ കഴിയും. അമ്പലപ്പുഴെനിന്ന
പ്രത്യേകം പറഞ്ഞുണ്ടാക്കി വരുത്തീട്ടുള്ളതും മുട്ടിന്റെ പി
ൻഭാഗം നാലുവിരൽ താഴത്തോളം എത്തിനില്ക്കത്തക്ക
നീളമുള്ളതും ആയ കൌപീനത്തിന്റെ പലമാതിരിക്കുറി
കളും കരകളും കണ്ണാടിയിൽ വെച്ചിട്ടുള്ള നല്ല ചിത്രം പോ
ലെ പ്രകാശിച്ചു നിൽക്കുന്നതുകണ്ടാൽ ഇവരുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/72&oldid=194076" എന്ന താളിൽനിന്ന് ശേഖരിച്ചത്