താൾ:CiXIV269.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

62 അഞ്ചാം അദ്ധ്യായം

മത്തെ അഴകരാവണൻ കരുവാഴനമനക്കൽ പുരുഹൂതൻ
എന്ന രണ്ടാംകൂറ നമ്പൂതിരിപ്പാടും ആകുന്നു. മലയള
രാജ്യത്തിൽ പണ്ടുപണ്ടെ ശ്രുതിപ്പെട്ട മേൽപറഞ്ഞ രണ്ടു
മനകളിലുമുള്ള നമ്പൂതിരിപ്പാടന്മാരുടെ യോഗ്യതയെപ്പറ്റി
വിശേഷിച്ചൊന്നും പറയേണമെന്നില്ല. ധനത്തിന്റെ
അവസ്ഥ വിചാരിച്ച നോക്കിയാൽ ഇവർ രണ്ടുപേൎക്കും
എന്ന പേരതന്നെയാണ ഉചിതമായിട്ടള്ളത.
യേൗവനം— ധനസമ്പത്തി— പ്രഭുത്വം— അവിവേകത.
ഇങ്ങിനെ പഞ്ചതന്ത്രത്തിൽ പറഞ്ഞിട്ടുള്ള എല്ലാ ഗുണങ്ങ
ളും ഇവൎക്ക പൂൎണ്ണമായി ഉണ്ട. രണ്ടുപേരും സ്ത്രീവിഷയം
വളരെ ഭ്രമവും സക്തിയും ഉള്ളവരാകകൊണ്ട തങ്ങളുടെ
ജീവകാലം മുഴുവനും അതിലേക്കവേണ്ടി ചിലവ ചെയ്വാൻ
ഒരുക്കമുള്ളവരാകുന്നു. ഇവരുടെ ഇപ്പോഴത്തെ വരവും
നിലയും മന്ദസ്മിതവും കണ്ടാൽ ബഹുരലംതോന്നും ഇ
വർ കാറ്റുംകൊണ്ട നില്പാൻ വന്നവരാണെന്ന പറഞ്ഞാൽ
അൎത്ഥം നല്ലവണ്ണം വെളിവാകയില്ലെന്ന തോന്നുന്നു.
അതകൊണ്ട കാറ്റുകൊണ്ടു വന്നു നില്ക്കുന്നവരാണെ
ന്ന പറയുന്നതാണ കുറെ ഭേദം. ഇവരുടെ ആഗമനവും
മറ്റുള്ള ബ്രാഹ്മണരുടെ ആഗമവും തമ്മിൽ വളരെ വ്യ
ത്യാസം ഉള്ളതാകകൊണ്ട ഇവരുടേതിനേപ്പറ്റി അല്പം
പ്രസ്ഥാപിക്കേണ്ടത അത്യാവശ്യമാകുന്നു.

ൟ നേരത്ത കുളിപ്പാനും മേൽകെഴുകുവാനും മറ്റും
വേണ്ടി അനവധി സ്ത്രീകൾ അടുത്ത പ്രദേശങ്ങളിലെ
ല്ലാംനിന്ന ൟ ചിറിയിലേക്ക വരുന്നത് പതിവാണ.
അവരുടെ രൂപസൌന്ദര്യം ഉള്ളവണ്ണം കാണ്മാൻ ഇങ്ങി
നെ ഒരു തരം മറ്റുകിട്ടാനും പ്രയാസമാണ. അശോക
ത്തിന്റെ കീഴിൽ പുരുഷന്മാർ നിൽന്നുണ്ടൊ എന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/74&oldid=194078" എന്ന താളിൽനിന്ന് ശേഖരിച്ചത്