താൾ:CiXIV269.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാസ അദ്ധ്യായം 47

പാറുക്കുട്ടി— അത്രൊക്കെ ചെയ്തുവരാറുള്ളൂ. പക്ഷെ കേട്ട
വിവരമാണ ഞാൻ പറഞ്ഞത്. കാൎയ്യം അത് ശരി
യാണ. നാഗപടത്താലി ഉണ്ടാക്കിച്ചത നാട്ടോടെ
പ്രസിദ്ധാണ.

ലക്ഷ്മിഅമ്മ— അത എനിക്കും ഇല്ല സംശയം. ശങ്കരൻ
എമ്പ്രാതിരി വിചാരിച്ചാൽ രാത്രി അമ്പലത്തിൽ
നിന്ന വല്ലപലഹാരവും കംസികൊണ്ട കൊടുപ്പാ
നല്ലാതെ മറ്റ യാതൊര ഗതിയും ഇല്ല. വീട്ടിലെ
സ്വത്തിന്റെ വലുപ്പമൊ നമുക്കു നിശ്ചയമുള്ളതാ
ണല്ലൊ . ആ സ്ഥിതിക്ക ഇതെല്ലാം വല്ലവരും കൊ
ടുത്തതതന്നെ ആയിരിക്കണം, കൊച്ചമ്മാളൂന മറ്റ
എവിടുന്നാണ പണം? ഉണ്ണിയുടെ ഊര കണ്ടാല
റിഞ്ഞുടെ ഇല്ലത്തെ പുഷ്ടി?

നാണിഅമ്മ— "വല്ലവരും " എന്നുപറയെണ്ടുന്ന ആ
വശ്യമില്ല. എല്ലാം അയ്യാപ്പട്ടര തന്നെയാണു കൊ
കൊടുത്തത. അയ്യപ്പെട്ടൎക്ക കൊച്ചമ്മാളു നിമിത്തം യാ
തൊരു കടവും വന്നിട്ടില്ല- അതമുഴുവനും ഇന്നലെ
രാത്രി അയാൾക്ക് പലിശയോടുകൂടി കൊച്ചമ്മാളു മട
ക്കികൊടുപ്പിച്ചുപോൽ.

പാറുക്കുട്ടി— അത് നാണിഏട്ടത്തി പറഞ്ഞത ശുദ്ധപൊളി
യാണ. കൊച്ചമ്മാളുന എവിടുന്നാണു പണം. ഉ
ണ്ടെങ്കിൽ തന്നെ ഒരു കാശുപോലും അവൾ മടക്കി
കൊടുക്കുകയില്ല. ഇരിമ്പുകുടിച്ച വെള്ളം കാലാറി
ല്ലില്ലോ.

ലക്ഷ്മിഅമ്മ— പാറുക്കുട്ടിക്ക പറഞ്ഞാലും മനസ്സിലാകില്ലെ?
കൊച്ചമ്മാളു അവസാനം അയ്യാപ്പട്ടരെ ആട്ടിപ്പുറ
ത്താക്കിയൊ? എനി അയാൾ വിചാരിച്ചാൽ ഒ
ന്നും കൊടുപ്പാൻ നിവൃത്തി ഇല്ലെന്ന കണ്ടിട്ടായി
രിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/59&oldid=194063" എന്ന താളിൽനിന്ന് ശേഖരിച്ചത്