താൾ:CiXIV269.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 നാലാം അദ്ധ്യായം

ലക്ഷ്മിഅമ്മ — പാറുക്കുട്ടിക്ക് ഈയ്ക്കിടെ ൟ വക അന്വേ
ഷിച്ച മനസ്സിലാക്കുന്ന പണിതന്നെയാണ. ഇ
ല്ലെ? നാട്ടിലെത്ര പെറ്റുങ്ങൾ രഹസ്യം പിടിക്കു
ന്നുണ്ട? ആരെല്ലാം ആഭരണം ഉണ്ടാക്കുന്നുണ്ട?
രാത്രികാലത്ത എവിടുന്നെല്ലാണ ആളുകൾ തല്ലം
പിടിയും കൂടുന്നത? നിണക്കിതെല്ലാം അന്വേഷി
ച്ചിട്ട എന്താ വേണ്ടത? കുളിക്കാൻ പോയാൽ ഇതാ
ണില്ലെ മടങ്ങിവരാനിത്ര താമസം?

പാറുക്കുട്ടി — ഞാനിതൊന്നും ആരോടും അന്വേഷിക്കാറി
ല്ല. ചിറക്കടവത്ത വെച്ച ചിലസമയം കുളിക്കാൻ
നരുന്ന സ്ത്രീകൾ അന്യോന്യം പറയുന്നത കേൾ
ക്കാറുണ്ട. എനിക്ക അത കേൾക്കാനും പാടില്ലെ
ന്നുണ്ടൊ? അപ്പോൾ ഞാനെന്താ ചെവിയും പൊ
ത്തി ഓടിക്കളയാനൊ?

ലക്ഷ്മിഅമ്മ —അതല്ല ഞാൻ പറഞ്ഞത്. താന്താങ്ങൾക്ക
ആവശ്യമില്ലാത്ത കാൎയ്യത്തിൽ പ്രവേശിക്കരുത.
ഓരൊത്തരുടെ നടപ്പും അവസ്ഥയും കണ്ടും കേട്ടും
അറിഞ്ഞാണ ആളുകൾ നന്നാവുന്നതും ചീത്തയാ
വുന്നതും, നി ചെറുപ്പക്കാരത്തിയാണ. അതുകൊ
ണ്ട ഞങ്ങൾ രണ്ടാളെക്കാട്ടിലും നിയാണ വളരെ
സൂക്ഷിക്കേണ്ടത.

പാറ്റക്കട്ടി— പലിയ ഏട്ടത്തി ഇങ്ങിന്റെ ഒക്കെയാണ പ
റയുന്നെങ്കിൽ ഞാൻ എനി ചിറയിൽതന്നെ കുളി
ക്കാൽ പോന്നില്ല. അല്ലെങ്കിൽ വലിയേട്ടത്തിയു
ടെ ഒന്നിച്ചപൊരാം.

ലക്ഷ്മിഅമ്മ— അതൊന്നും വേണ്ട. അനാവശ്യമായി അ
വരോടും ഇവരോടും യാതൊന്നും സംസാരിപ്പാൻ
പോകണ്ട. കുളിക്കാൻ പോയാൽ കുളികഴിച്ച ഇ
ങ്ങട്ട പോന്നോളണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/58&oldid=194062" എന്ന താളിൽനിന്ന് ശേഖരിച്ചത്