താൾ:CiXIV269.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം 48

നാണി അമ്മ— പുറത്തുപൊവാൻ മാത്രമെ പറഞ്ഞിട്ടുണ്ടാ
യിരുന്നുള്ളൂവെങ്കിൽ കുറെ ഭേദമായിരുന്നുവെല്ലൊ.
അതും അതിന്റെ അങ്ങേപ്പുറം മറ്റചിലതു കൂടി
കഴിച്ചിട്ടാണ പറഞ്ഞയച്ചത.

പാറുക്കുട്ടി— കൊച്ചമ്മാളു പണവും പലിശയും കൊടുത്തു
എന്ന പറഞ്ഞപ്പോൾ ഞാനത നേരായിരിക്കണമെന്ന
വിശ്വസിച്ചു. ഇങ്ങിനത്തെ മറിമായം ആർക്കറിയാം.
വലിയേട്ടത്തിക്ക എത്രവേഗം മനസ്സിലായി!

നാണിഅമ്മ— അയ്യാപ്പാട്ടര കുറെ ദിവസമായിട്ട കൊച്ച
മ്മാളുവിന്റെ വലിയൊരു രഹസ്യക്കാരനാണ. ചാ
ക്കാട്ട കോമൻനായരും മെലെക്കാട്ട കുണ്ടുണ്ണിമെ
നൊനും പണ്ടെയുള്ള രഹസ്യക്കാരനാണത്രെ. മറ്റും
പലരും ഉണ്ടെന്നാണ. കേൾവി.

പാറുക്കുട്ടി— എനിക്ക കേട്ടത മതി. സംബന്ധത്തിന എമ്പ്രാ
ന്തിരി. രഹസ്യത്തിന്ന ഒരു നായര. പിന്നെ ഒരു
മേനോൻ. പോരെങ്കിലൊരു പട്ടരും. പെണ്ണ ചില്ലറ
ക്കാരിയല്ല. ഇതൊന്നും പോരാഞ്ഞിട്ട മറ്റ ചില
രും കൂടി ഊണ്ട പോൽ.

നാണിഅമ്മ— ഇത കേട്ടിട്ട നിണക്ക ഇത്രക്കെ ഉ
ണ്ടൊ? ൟ ദിക്കിൽ ചിലെടത്തെ കഥ വിചാരിച്ചാ
ൽ ഇതെന്തെങ്കിലും സാരമുണ്ടൊ? രണ്ടും നാലും സം
ബന്ധക്കാരും അഞ്ചും പത്തും രഹസ്യക്കാരും ഉള്ള
സ്ത്രീകൾ എത്ര ഉണ്ട? അങ്ങെക്കുടിലിലെ കഞ്ഞി
ക്കാവിന സംബന്ധക്കാരായിട്ട അഞ്ച നായന്മാ
രുണ്ട. അവർ തങ്ങളിൽ യോജിച്ചിട്ടാണത്രെ. ഇതു
കൂടാതെ ആറൊ ഏറൊ പേർ രഹസ്യ
ത്തിനും ഉണ്ടെന്ന കെട്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/60&oldid=194064" എന്ന താളിൽനിന്ന് ശേഖരിച്ചത്