താൾ:CiXIV269.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 മൂന്നാം അദ്ധ്യായം

എനിക്ക കമ്പികിട്ടി. പക്ഷെ ആഗ്രഹിച്ചിട്ടു
ണ്ടായിരുന്നപ്രകാരം തന്നെ വന്നില്ല. ഒന്നാംക്ലാ
സ്സിൽ അഞ്ചാമനായതെയുള്ളു. ഏതായാലും വേ
ണ്ടില്ല ജയിച്ചത ഭാഗ്യം തന്നെ. ഈ വിവരത്തിന്ന
അപ്പോൾത്തന്നെ ഒരു കമ്പി ഞാൻ ഗോപാലമേ
നോന അയച്ചിട്ടുണ്ട. അതകൊണ്ടാണ മടങ്ങിഎ
ത്താൻ അല്പം താമസിച്ച പോയത.

ഗോവിന്ദൻ— വലിയ സന്തോഷംതന്നെ .അച്യുതമേ
നോൻ കൊടുത്ത പരീക്ഷയിൽ ഒന്നിലെങ്കിലും ഇത
വരെ തോറ്റിട്ടില്ല. അതതന്നെ ഒരു വലിയ ഭാഗ്യ
മാണ. എത്ര ആളുകളാണ രണ്ടും മൂന്നും പ്രാവശ്യം
ഒരുപോലെ പൊളിയുന്നത്! എന്തായാലും വേണ്ടില്ല.
മീനാക്ഷിക്കുട്ടിയുടെ ആഗ്രഹം വിചാരിച്ചവണ്ണം
ആയല്ലൊ?

കു.കൃ.മേ.— അപ്പ, പരീക്ഷ ജയിക്കേണമെന്ന നോം
എല്ലാരും ഒരുപോലെ ആഗ്രഹിച്ചിട്ടുള്ളതല്ലെ? “മീനാ
ക്ഷിക്കുട്ടിയുടെ ആഗ്രഹം സാധിച്ചു” എന്ന നീ ഒരു
വിശേഷവിധിയായി പറഞ്ഞത എന്താണ?

ഗോവിന്ദൻ— (ചിരിച്ചുംകൊണ്ട) മീനാക്ഷിക്കിട്ടിയും അപ്പു
ക്കുട്ടനും കൂടി തമ്മിൽ ഒരു വലിയ വാദമുണ്ടത്രെ.
അച്യുതമേനോൻ ഒന്നാംക്ലാസ്സിൽ ജയിക്കും എന്ന
മീനാക്ഷിക്കുട്ടിയും ജയിക്കും പക്ഷെ ഒന്നാംക്ലാ
സ്സിൽ ജയിക്കില്ല എന്ന അപ്പുക്കുട്ടനും തങ്ങളിൽ
ഒരു ദിവസം മുഴുവനും ബഹു തൎക്കമായിരുന്നു.

കു.കൃ.മേ— (ചിരിച്ചുംകൊണ്ട) കുട്ടികൾക്കു മറ്റൊരു
പ്രവൃത്തി വേണ്ടെ? അപ്പയുടെ പ്രാപ്തിയും പ്രാ
പ്തികേടും തിരിച്ചറിവാനും അതിനെപ്പറ്റി തൎക്കി
പ്പാനും രണ്ടുപേരും ബഹ യോഗ്യന്മാരല്ലെ? ഒടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/48&oldid=194052" എന്ന താളിൽനിന്ന് ശേഖരിച്ചത്