താൾ:CiXIV269.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം അദ്ധ്യായം 35

കോലായിൽ കാറ്റുകൊണ്ടിരുന്ന ആശ്വസിക്കുന്നമദ്ധ്യെ
ഗോവിന്ദനും കുളി കഴിഞ്ഞ “കുഞ്ഞികൃഷ്ണമേനോൻ എനി
യും എത്തീലെല്ലൊ” എന്ന മനൊവ്യസനത്തോടെ വന്നു—
മുറ്റത്തിറങ്ങിയ ക്ഷണത്തിൽ അവന്ന കാൎയ്യം മനസ്സി
ലായി. കുഞ്ഞികൃഷ്ണമേനവനെ കണ്ടപ്പോൾ അവന്റെ
കണ്ണിനും മനസ്സിനും എന്നുവേണ്ടാ ആപാദചൂഢംസ
കല അംഗങ്ങൾക്കും അസാമാന്യമായ ഒരു തണുപ്പു
ണ്ടായി. പരമാനന്ദ സമുദ്രത്തിൽ മുഴുകി ഇവൻ മൂന്നാ
മതും ഒരു കുളികഴിച്ചു. ഉടനെ പോയി ഈറൻമാറ്റി
പതുക്കെ കോലായിൽ വന്നുനിന്നു. കുഞ്ഞികൃഷ്ണമേനോൻ
ഗോവിന്ദനോട അംശത്തിൽ പോയിട്ടുണ്ടായിരുന്ന സംഗ
തിയെപ്പറ്റി കുറച്ചുമാത്രം സംസാരിച്ച പിന്ന കുളിപ്പാ
ൻ വേണ്ടി കുളിപ്പുരയിലേക്ക പോയി. വേഗത്തിൽ കുളി
കഴിഞ്ഞ മടങ്ങിവന്നതിൽപിന്നെ ഗോവിന്ദനും താനും
കൂടി ഊണുകഴിച്ചു മുകളിലെ പൂമുഖത്തേക്ക പോയി.

ഉഷ്ണാധിക്യമുള്ള കാലങ്ങളിൽ ഏതെങ്കിലും ഒരു രാത്രി
അരമണിക്കൂറനേരം ഈ പൂമുഖത്തിരിപ്പാൻ വല്ലവൎക്കും
സംഗതി വന്നിട്ടുണ്ടെങ്കിൽ അതിൽപരമായ ആനന്ദം
മറ്റ യാതൊന്നും ഇല്ലെന്ന അവർ വിചാരിക്കാതിരിക്ക
യില്ല. കുഞ്ഞികൃഷ്ണമേനോൻ അവിടെ വെച്ചിട്ടുള്ള ചാര
കസേരയിന്മേൽ തെക്കോട്ടതിരിഞ്ഞ ഇരുന്നിട്ട ഗോവി
ന്ദനോട അടുക്കെയുള്ള ഒരു കസേലയിന്മേൽ കുത്തിരി
പാപൻ വേണ്ടി പറഞ്ഞു. എന്നാൽ അവൻ ഒരു പുല്ലു
പായ അടുത്തിട്ട അദ്ദേഹത്തിന്റെ ഇടത്തഭാഗത്ത നില
ത്തിരുന്നു.

കു.കൃ.മേ— എന്റെ മനസ്സിന്ന ഇന്ന വലിയൊരു
സ്വസ്ഥതയും സന്തോഷവും ഉണ്ട. അപ്പ, ബി.
ഏ.പരീക്ഷ ജയിച്ചു എന്ന ഇന്ന അഞ്ചമണിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/47&oldid=194051" എന്ന താളിൽനിന്ന് ശേഖരിച്ചത്