താൾ:CiXIV269.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം അദ്ധ്യായം 34

കഴുകുവാൻ ഒരു ചെപ്പുകുടം വെള്ളവും ഒരു വലിയ ചെ
മ്പുകിണ്ടിയും കൊണ്ടൊന്ന ഇറയത്ത വെച്ചു മാളികയുടെ
മുകളിൽപോയി ചെല്ലാംതുറന്ന ഒരിക്കൽ മുറുക്കാനും ഉണ്ടാ
ക്കി ബദ്ധപ്പെട്ട ഉമ്മറത്തെകോലായിൽ വന്നു. മഞ്ചക്കാ
രെയും കുഞ്ഞികൃഷ്ണമേനോനെയും കാണാഞ്ഞു അന്ധനാ
യി നാലുപാടും നോക്കിക്കൊണ്ട നില്ക്കുന്നമദ്ധ്യ ഗോവി
ന്ദൻ പതുക്കെ മടങ്ങിഎത്തി ഉണ്ടായ വിവരംഒക്കെയും
കണ്ടപ്പനോട പറഞ്ഞു. തങ്ങൾക്ക വന്നിട്ടുള്ള അപകട
ത്തെയും ഇഛാംഭംഗത്തെയും കുറിച്ച ഓരോന്ന പറഞ്ഞ
വ്യസനിച്ച രണ്ടാളും കുറെനേരം കോലായിൽ ഇരുന്നു.
കുഞ്ഞികൃഷ്ണമേനോൻ എനി മടങ്ങിവരില്ല എന്ന ഏക
ദേശം നിശ്ചയിച്ച ഗോവിന്ദൻ നിരാശനായി പാനീ
സ്സും എടുത്ത രണ്ടാമതും കുളിപ്പാൻവേണ്ടി കുളങ്ങരക്ക
പോയി കണ്ടപ്പൻ അടിക്കിളയിൽചെന്ന തേങ്ങമുറി
കൊണ്ടുപോയ പൂച്ചയെപിടിച്ച ഒരുപടി തല്ലി. പൂച്ച അ
ടികൊണ്ട വേദനയാൽ കണ്ടപ്പനെ മാന്തിക്കീറി ഇടത്തേ
കയ്യിന്റെ നടുവിരൽ കടിച്ച ചീന്തിക്കളഞ്ഞു. കണ്ടപ്പൻ
ഇത്തിരി എണ്ണ എടുത്ത പൂച്ചകടിച്ച വിരൽക്കു പുരട്ടി ഉഴി
യുന്നമദ്ധ്യെ കുഞ്ഞികൃഷ്ണമേനോൻ എത്തി. രാത്രിസമയ
മാകയാൽ മഞ്ചലിൽകയറുന്നത് അപകടവും അമാലന്മാൎക്ക
ഉപദ്രവവും ആണെന്ന വിചാരിച്ച അദ്ദേഹം വലിയകു
പ്പായവും തലെക്കെട്ടും എടുത്ത മഞ്ചലിൽവെച്ച ഒരു ഷെൎട്ട
മാത്രം ഇട്ട ഒരുമിച്ചുണ്ടായിരുന്ന അഹമ്മതിനെ മഞ്ചലി
ന്റെ ഒന്നിച്ച വരുവാൻ ഏല്പിച്ച ശങ്കരമേനോനൊടും
കോമൻനായരോയുംകൂടി പതുക്കെ നടക്കയാണ ചെയ്തത.
അതുകൊണ്ട കോലായിൽ എത്തിവിളിക്കുന്നവരെ കണ്ട
പ്പന മനസ്സിലായില്ല. കാലും മുഖവും കഴുകി തോർത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/46&oldid=194050" എന്ന താളിൽനിന്ന് ശേഖരിച്ചത്