താൾ:CiXIV269.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം അദ്ധ്യായം 37

വിൽ എങ്ങിനെയാണ ഇവരുടെ വാദം തീൎച്ചയാക്കി
യത?

ഗോവിന്ദൻ— “കുഞ്ഞിയേട്ടൻ ഒന്നാംക്ലാസ്സിൽ ജയിച്ചി
ട്ടില്ലെങ്കിൽ അഛ്ശൻ എനി വരുന്നദിവസം ഞാൻ
ഒന്നിച്ച ഊണകഴിക്കില്ല” എന്ന മീനാക്ഷിക്കുട്ടിയും
”ഒന്നാംക്ലാസ്സിൽ ജയിച്ചെങ്കിൽ നിന്നെഞാൻ കു
ഞ്ഞ്യെട്ടത്തീ എന്ന വിളിച്ചോളാം” എന്ന അപ്പുക്കു
ട്ടനും വാതുവെച്ചിട്ടുണ്ട.

കു. കൃ മേ— അപ്പുക്കുട്ടൻ ആള സമർത്ഥൻതന്നെ. അബ
ദ്ധം യാതൊന്നും വന്നിട്ടില്ല. അവന്റെ വാത തര
ത്തിൽ പറ്റിയിരിക്കുന്നു. ജ്യേഷ്ടത്തി എന്ന വിളി
ക്കേണ്ടതല്ലെ? ഞാൻ ചെന്നാൽ പോരുന്നവരെ
അപ്പുക്കുട്ടനെ എന്റെ ഒരുമിച്ച ഉണ്ണാതെയിരിപ്പാൻ
പ്രയാസംതന്നെ. ഇരിക്കട്ടെ. മീനാക്ഷിക്കുട്ട
പഠിപ്പിന്റെ കാൎയ്യത്തിൽ ഉപേക്ഷയില്ലല്ലൊ.

ഗോവിന്ദൻ— ഉത്സാഹം ബഹുകലശലായുണ്ട. ഒരിക്കല
ലെങ്കിലും അരനാഴിക വെറുതെ യിരിപ്പാനൊ അഹ
ങ്കരിപ്പാനൊ മനസ്സില്ല. അപ്പുക്കുട്ടന രണ്ടും ഉണ്ട.
വൈനേരം രണ്ട നാഴിക അവൻ കളിക്കാതെ ഇരി
ക്കാറില്ല. എന്നാൽ പഠിപ്പിന്റെ കാൎയ്യത്തിൽ ഉ
പേക്ഷ ചെയ്തവരുന്നു എന്ന പറഞ്ഞൂടാ. ഒന്നൊ
രണ്ടൊ പ്രാവശ്യം വായിച്ചാൽ അവന അത പി
ന്നെ മനഃപാഠമാണ.

കു. കൃ. മേ— അപ്പുക്കുട്ടന മീനാക്ഷിക്കുട്ടിയേക്കാട്ടിലുംഅ
പ്പയെക്കാട്ടിലും സാമർത്ഥ്യം കൂടും പിന്നെപിന്നെ
ജനിക്കുന്ന കുട്ടികൾക്കാണ സാധാരണമായിട്ട ബു
ദ്ധി അധികം കാണുന്നത് ആഭേദം അപ്പുക്കുട്ട
നിലും കാണാനുണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/49&oldid=194053" എന്ന താളിൽനിന്ന് ശേഖരിച്ചത്