താൾ:CiXIV269.pdf/441

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപത്തൊന്നാം അദ്ധ്യായം 429

പൊയിട്ടുണ്ടായിരുന്ന സമയം ഈ സംഗതി ചെറിയ തമ്പു
രാൻ അരുളിചെയ്തതിനാൽ മാത്രമാണ ഇങ്ങിനെയുള്ള ഏ
ൎപ്പാടുകൾ ചെയ്വാൻ സംഗതി വന്നത.

നെരം ഏകദെശം അഞ്ച നാഴിക രാവായപ്പഴക്ക കു
ഞ്ഞിശ്ശങ്കരമെനൊനും തന്റെ ബന്ധുക്കളും സുഹൃത്തുക്ക
ളുമായി പത്തു പരമയൊഗ്യന്മാരായ പ്രമാണികളും നാല
കാൎയ്യസ്ഥന്മാരും പന്ത്രണ്ട ഭൃത്യന്മാരും കൂടി വണ്ടി വഴിയാ
യി പടിഞ്ഞാറെ ഭാഗമുള്ള നിരത്തിന്മെൽ എത്തി. ഇവ
ർ തലെ ദിവസം നെൎത്തെ തന്നെ പുറപ്പെട്ടു കനകമംഗ
ലത്തിന്ന സമീപം ചെമ്പങ്ങാട്ട നാരായണൻ നമ്പിയുടെ
തിരുവാലിക്കൊട എന്ന സത്രത്തിൽ എത്തി അവിടെ സു
ഖമായി താമസിക്കയാണ ചെയ്തിട്ടുള്ളത. നാരായണനമ്പി
യും കുഞ്ഞിശ്ശങ്കരമെനൊനും തമ്മിൽ അതിസ്നെഹമായിരു
ന്നതകൊണ്ട യാതൊരു കാൎയ്യത്തിനും അവിടെ അശെ
ഷം ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അന്ന അസ്തമിച്ചതിൽ പി
ന്നെ അവിടെനിന്ന സാവകാശത്തിൽ പുറപ്പെട്ട വരിക
യാണ ചെയ്തിട്ടുള്ളത. ഗൊപാലമെനൊന്റെ കല്പന പ്രകാ
രം നിരത്തിന്മെൽ ഇവരുടെ വരവും കാത്തു നിന്നിട്ടുണ്ടാ
യിരുന്നവരിൽ ചിലർ ഇവർ വരുന്നതു കണ്ടു വെഗത്തി
ൽ പുത്തൻമാളികക്കൽ ഓടിവന്നു വിവരം അറിയിച്ചു. രാ
മുക്കുട്ടി മെനൊനും കരുണാകരൻ നമ്പ്യാരും സമീപസ്ഥ
ന്മാരായ ഏഴെട്ട പ്രമാണികളും കൂടി ചിറക്കലെക്ക ബദ്ധ
പ്പെട്ടു ചെന്നു— അല്പം കഴിയുമ്പഴക്ക മറ്റെവരും എത്തി.
രാമുക്കുട്ടി മെനൊൻ മുതലായവർ അടുത്തചെന്നെതിരെ
റ്റു— അന്യൊന്യം സ്നെഹൊപചാരം ചെയ്തതിൽ പിന്നെ
എല്ലാവരും ചിറയിൽ ഇറങ്ങി കാലും മുഖവും കഴുകി സാ
വധാനത്തിൽ വന്നു കിഴക്കെ പടി കയറിയ ക്ഷണത്തിൽ
കൊലായിൽ ഉണ്ടായിരുന്നവർ മുറ്റത്തിറങ്ങി മുമ്പൊട്ട വ
ന്ന അത്യാദരവൊടെ എതിരെറ്റു കൂട്ടിക്കൊണ്ട പൊയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/441&oldid=195114" എന്ന താളിൽനിന്ന് ശേഖരിച്ചത്