താൾ:CiXIV269.pdf/440

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

428 ഇരുപത്തൊന്നാം അദ്ധ്യായം

ഭംഗിയായലംങ്കരിച്ചു ബാക്കിയുള്ള സാധനങ്ങൾ ഓരൊരു
ത്തരുടെ ഹിതപ്രകാരം കൊലായിലും തെക്കെ നിടുമ്പുര
യിലും എന്നുവെണ്ടാ കിഴക്കെ ലതാഗൃഹത്തിലും വടക്കഭാ
ഗം കലവറക്കവെണ്ടി കെട്ടിയുണ്ടാക്കിയ നിടുമ്പുരയിലും
പല വിധത്തിലും അലങ്കരിച്ചു— വളരെ പറഞ്ഞിട്ടു ഫലമി
ല്ലെല്ലൊ— വിവാഹത്തിനുള്ള ദിവസമായി—മീനാക്ഷിയും
കുഞ്ഞികൃഷ്ണമെനൊന്റെ സൊദരിമാരും പാറുക്കുട്ടിയും കൂ
ടി പ്രഭാതത്തിൽ കുളി കഴിഞ്ഞു ക്ഷെത്രത്തിൽ പൊയി തൊ
ഴുത പല പ്രാൎത്ഥനകളും നിവെദ്യങ്ങളും കഴിപ്പിച്ചു ഗണപ
തിഹൊമം ഭഗവതിസെവ ആദിത്യനമസ്കാരം ഇത്യാദി മ
ഹൽ കൎമ്മങ്ങൾ ചെയ്തിട്ടുള്ള ബ്രാഹ്മണൎക്കെല്ലാം ദക്ഷിണ
കൊടുത്ത പത്ത മണിക്ക മുമ്പായി പുത്തൻ മാളികക്കലെ
ക്ക മടങ്ങിയെത്തി— അപ്പഴക്ക സദ്യയുടെ വട്ടവും ശ്രമവും
വളരെ ജാഗ്രതയിൽ ആരംഭിച്ചിരിക്കുന്നു— എത്തുന്ന ബ്രാ
ഹ്മണൎക്ക ഭക്ഷണം കൊടുക്കണമെന്നുള്ള താല്പൎയ്യത്തിന്മെ
ൽ ഗൊപാലമെനൊന്റെ അപെക്ഷ പ്രകാരം കുബെര
ൻ നമ്പൂരിയുടെയും പുരുഹൂതൻ നമ്പൂരിയുടെയും മെലന്വെ
ഷണത്തിൻ കിഴിൽ ക്ഷെത്രത്തിൽ വെച്ചും സദ്യയുടെ ശ്ര
മം അതി കലശലായി— ബ്രാഹ്മണരെല്ലാം പകലെ ഊണും
കഴിച്ച തൃപ്തന്മാരായി കുഞ്ഞിശ്ശങ്കരമെനൊന്റെ വരവും
പാൎത്തുകൊണ്ട ചിറക്കടവത്തകൂടി പലതും പറഞ്ഞു രസി
ച്ച ഉലാവിത്തുടങ്ങി— അഞ്ചു നാഴിക രാച്ചെല്ലുന്നതിന്ന മു
മ്പായിട്ട പുത്തൻമാളികക്കൽ സദ്യയുടെ വട്ടം മുഴുവനും
തെയ്യാറായി— ഗൊപാലമെനൊൻ പടിഞ്ഞാറെ വശമുള്ള
സൎക്കാര നിരത്ത മുതൽ പുത്തൻമാളികക്കലെ പടിപ്പുര
വരെ ആളുകളെ നിൎത്തി വിളക്ക വെപ്പിച്ചു. ഇത അദ്ദെ
ഹം മുമ്പ ആലൊചിച്ചിട്ടുണ്ടായിരുന്നില്ല— അടിയന്തര ദി
വസം കാണണമെന്ന ചെറിയ തമ്പുരാൻ കല്പിച്ചിട്ടുണ്ടാ
യിരുന്ന പ്രകാരം ഗൊപാലമെനൊൻ കൊവിലകത്തെക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/440&oldid=195112" എന്ന താളിൽനിന്ന് ശേഖരിച്ചത്