താൾ:CiXIV269.pdf/442

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

430 ഇരുപത്തൊന്നാം അദ്ധ്യായം

കൊലായിൽ നിരക്കെ വെച്ചിട്ടുള്ള കസെലുകളിന്മെൽ ഇ
രുത്തി യഥായൊഗ്യം ഉപചരിച്ചു— അന്യൊന്യം രണ്ടും നാ
ലും വാക്ക സംസാരിച്ചു ഒരു പ്രാവശ്യം മുറുക്ക കഴിയുമ്പഴ
ക്ക വിവാഹത്തിന്നുള്ള മുഹൂൎത്തകാലവും ആയി— നായന്മാ
രുടെ ഇടയിൽ അത്യുൽകൃഷ്ടമായനുഷ്ഠിച്ചുവരുന്ന വിവാ
ഹസമ്പ്രദായപ്രകാരംതന്നെ കുഞ്ഞിശ്ശങ്കരമെനൊൻ മീ
നാക്ഷിയുടെ പാണിഗ്രഹണം ചെയ്തു— കൂടിയിരുന്ന ബ്രാ
ഹ്മണൎക്കൊക്കെയും അവസ്ഥാനുസരണം ദക്ഷിണകൊടുത്ത
സ്നെഹിതന്മാരൊടും ബന്ധുക്കളൊടും മറ്റും ഒരുമിച്ചു ഊ
ണുകഴിക്കുകയുംചെയ്തു— സദ്യ മുഴുവനും പത്തുമണിക്കകം
വെടിപ്പായി കലാശിച്ചു— അത്യന്തം തൃപ്തികരമായി സകല
പദാൎത്ഥങ്ങളൊട ഭക്ഷണം സുഖമായി കിട്ടിയത കൊണ്ട
"ദമ്പതിമാൎക്ക മെൽക്കുമെൽ നന്മയും ശ്രെയസ്സും സിദ്ധി
ക്കെണമെ" എന്ന സാധുക്കൾ ആബാലവൃദ്ധം ദൈവ
ത്തെ പ്രാൎത്ഥിച്ചു.

ഇപ്രകാരം മീനാക്ഷിയുടെ വിവാഹം വളരെ കൊലാ
ഹലമായിട്ടുതന്നെ കലാശിച്ചു— രാമുക്കുട്ടി മെനൊന്റെ മ
നസ്സിൽ ഒരുവിധം തൃപ്തിയും സംഭവിച്ചു— പുത്തൻമാളിക
ക്കൽ ഉള്ളവരെല്ലാവരും അത്യന്തം സന്തൊഷിച്ചു— മീനാ
ക്ഷിയുടെയും കുഞ്ഞിശ്ശങ്കര മെനൊന്റെയും മനൊഹിത
വും സാധിച്ചു— അന്തസ്സിദ്ധമായ അനൊന്യാനുരാഗത്തെ
പ്രത്യക്ഷപ്പെടുത്തുവാനുള്ള അവസരവും സമീപിച്ചു— ദമ്പ
തിമാർ രണ്ടുപെരും തങ്ങളുടെ ശയനാഗാരത്തിലും പ്രവെ
ശിച്ചു— അനവധി ദിവസമായിട്ട അനുരാഗ വശന്മാരായി
അന്യൊന്യദൎശനം കാംക്ഷിച്ചുകൊണ്ടിരിക്കുന്ന ഇവരുടെ
സല്ലാപാദികളും മറ്റും എന്റെ വായനക്കാരിൽ മിക്കപെ
ൎക്കും ഊഹിച്ചറിവാൻ കഴിയുന്നതാകകൊണ്ടും ദമ്പതിമാരു
ടെ രഹസ്സല്ലാപവും മറ്റും പ്രബന്ധരൂപെണ പ്രസ്താവി
ക്കുന്നത ഇപ്പൊഴത്തെ കാലത്തിന്നും അവസ്ഥക്കും ലെശം

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/442&oldid=195117" എന്ന താളിൽനിന്ന് ശേഖരിച്ചത്