താൾ:CiXIV269.pdf/437

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപത്തൊന്നാം അദ്ധ്യായം 425

വിവാഹദിവസത്തിന്റെ നാലു നാൾ മുമ്പെ കല്പനയെടു
ത്തു കരുണാകരൻ നമ്പ്യാരും എത്തി. രാമുക്കുട്ടി മെനൊ
ന്റെ ധാരാളവും അനാവശ്യമായി സംഭരിച്ചു വെച്ചിട്ടുള്ള
അനവധി സാമാനങ്ങളും കണ്ടിട്ടു കരുണാകരൻ നമ്പ്യാർ
അദ്ദെഹത്തിനെ തന്റെ മനസ്സുകൊണ്ട അല്പം പുഛിക്ക
യാണ ചെയ്തത— അടിയന്തരം ഏതാണ്ട തരമായി നിവൃ
ത്തിക്കെണമെന്നല്ലാതെ ഇത്രയധികം ദ്രവ്യം വെറുതെ വാ
രിയെറിഞ്ഞുകളയെണ്ടതില്ലായിരുന്നു എന്ന അദ്ദെഹം
ഗൊപാലമെനൊനൊട സ്വകാൎയ്യം പറഞ്ഞു— ഈ വകസം
ഗതികളിൽ അധികവ്യയം ചെയ്യുന്നത ഗൊപാലമെനൊ
നും അശെഷം രസമല്ലയായിരുന്നു— എങ്കിലും രാമുക്കുട്ടിമെ
നൊന്റെ ഹിതത്തിന്നു വിരൊധം പ്രവൃത്തിപ്പാൻ അദ്ദെ
ഹത്തിന്നു ലെശം ധൈൎയ്യമുണ്ടായിരുന്നില്ല. "അടിയന്തര
ത്തിന്റെ ഭാരവാഹിത്വം മുഴുവനും തഹസ്സിൽദാർ എ
ന്നെ ഏല്പിച്ചു പൊയിട്ടുള്ളതകൊണ്ട അത വെടിപ്പായി ക
ഴിപ്പിക്കെണ്ടുന്നത എന്റെ പ്രവൃത്തിയാണ— അല്ലാഞ്ഞാൽ
എന്റെ ഇതവരെയുള്ള നടപ്പിന്നും അവസ്ഥക്കും ലെശം
മതിയാകുന്നതല്ല" ഇങ്ങിനെയുള്ള വിചാരത്തൊടു കൂടിയാ
ണ രാമുക്കുട്ടിമെനൊൻ ഇത്രയൊക്കെ പരിശ്രമം ചെയ്തുവ
രുന്നത. നിശ്ചയപ്രകാരം വിവാഹത്തിന്റെ രണ്ട ദിവ
സം മുമ്പെ രണ്ട കൂലിവണ്ടി നിറയെ ചിത്രക്കണ്ണാടി— രസ
ക്കുടുക്ക— സ്ഫടിക വിളക്ക— ചിത്രകംബളം— ചന്ദനത്തിരി—
പനിനീർ— ലവണ്ടർ മുതലായ പലവിധ സുഗന്ധദ്രവ്യം—
പനിനീർ വീശി— മുതലായ അനെക സാധനങ്ങളൊടു കൂ
ടി കുഞ്ഞികൃഷ്ണമെനൊനും അദ്ദെഹത്തിന്റെ രണ്ട സ
ഹൊദരിമാരും എട്ട പത്ത പ്രമാണികളും ഭൃത്യന്മാരും ഒക്ക
പ്പാടെ പുത്തൻമാളികക്കൽഎത്തി— രാമുക്കുട്ടിമെനവന്റെ
ഉത്സാഹവും അടിയന്തരത്തിന്ന വരുത്തി വെച്ചിട്ടുള്ള സം
ഭാരങ്ങളും മറ്റും കണ്ടിട്ട കുഞ്ഞികൃഷ്ണമെനൊൻ മനസ്സ


54

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/437&oldid=195104" എന്ന താളിൽനിന്ന് ശേഖരിച്ചത്