താൾ:CiXIV269.pdf/438

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

426 ഇരുപത്തൊന്നാം അദ്ധ്യായം

കൊണ്ട അദ്ദെഹത്തെ വളരെ മാനിച്ചു. കുഞ്ഞികൃഷ്ണമെ
നൊൻ എത്തിയ ദിവസം തന്നെ ഗൃഹാന്തൎഭാഗം അലങ്ക
രിപ്പാൻ ആരംഭിച്ചു— ഈ ഭവനത്തിന്റെ ചുരുക്കമായ ഒരു
വിവരണം രണ്ടാം അദ്ധ്യായത്തിൽ കൊടുത്തിട്ടുണ്ടെന്നു
വരികിലും മെൽ തട്ടിന്റെ സ്ഥിതിയും സ്വഭാവവും തരം
പൊലെ വിവരിക്കാമെന്നു വിചാരിച്ചു ആ അദ്ധ്യായത്തി
ൽ നിൎത്തിവെച്ചിട്ടുള്ളതകൊണ്ട ഈ അവസരത്തിൽ തെ
ല്ലൊന്നു പ്രസ്താവിക്കാതിരിപ്പാൻ നിവൃത്തികാണുന്നില്ല.

കിഴക്കെ തളത്തിൽ തെക്കെഭാഗം പടിഞ്ഞാറൊട്ട തി
രിച്ചു വെച്ചിട്ടുള്ള കൊണി കയറി, മുകളിലെക്കു ചെന്നാ
ൽ പടിഞ്ഞാറെ ഭാഗം ഒരു വാതിൽ കാണാം— ആ വാ
തിൽ കടന്നു ചെല്ലുന്നത കിഴക്കു പടിഞ്ഞാറായി നീണ്ടു
കിടക്കുന്ന ഒരു തളത്തിലെക്കാണ— അതും കീഴംഭാഗമുള്ള
തളവും ആകൃതിയിൽ ഏകദെശം ഒരുപൊലെയാണെ
ന്നുതന്നെ പറയാം— എങ്കിലും ഈ തളത്തിന്ന തെക്കും പ
ടിഞ്ഞാറും ചുമരുകൾ ഇല്ലാതിരിക്കുന്നതും മറ്റും വിചാ
രിച്ചാൽ ആ വിഷയത്തിൽ ഇത കുഞ്ഞികൃഷ്ണ മെനൊ
ന്റെ ഭവനത്തിൽ മുമ്പു ഗൊവിന്ദൻ കണ്ടിട്ടുണ്ടായിരുന്ന
പൂമുഖത്തിന്റെ ആകൃതിയൊട ഏകദെശം തുല്യമാകു
ന്നു— എന്നാൽ ഈ തളത്തിന്റെ പടിഞ്ഞാറെവശം അതി
വിശെഷമായ ഒരു ചന്ദ്രികാങ്കണം കൂടി തീൎപ്പിച്ചിട്ടുണ്ട— അ
തിന്റെ നാലുഭാഗത്തും തുടരെത്തുടരെ ചട്ടികൾ നിരത്തി
വെച്ച അനവധി പൂച്ചെടികൾ നട്ടുവളൎത്തീട്ടുള്ളത കൊ
ണ്ട സന്ധ്യാസമയം അവിടെ കാറ്റുകൊണ്ടിരിക്കുന്ന സു
കൃതികൾക്കുള്ള പരമാനന്ദവും സുഖവും പറഞ്ഞറിയിപ്പാ
ൻ പ്രയാസമാണ. മെൽപറഞ്ഞ തളത്തിന്റെ വടക്കഭാ
ഗത്ത പടിഞ്ഞാറും കിഴക്കും ഓരൊ വാതിൽ ഉണ്ട—ആ
വാതിലുകളിൽ കൂടി ഉള്ളിലെക്ക പ്രവെശിച്ചാൽ ചുറ്റും അ
തി വിശെഷമായ കൊലായികൾ കാണാം— കൊലായിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/438&oldid=195107" എന്ന താളിൽനിന്ന് ശേഖരിച്ചത്