താൾ:CiXIV269.pdf/436

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

424 ഇരുപത്തൊന്നാം അദ്ധ്യായം

അച്യുതമെനൊനുമായി പറഞ്ഞ പിരിഞ്ഞിട്ടുണ്ടായിരു
ന്ന പ്രകാരം തന്നെ കുഞ്ഞിശ്ശങ്കരമെനൊൻ തന്റെ വീ
ട്ടിൽ എത്തിയതിന്റെ മൂന്നാം ദിവസം മീനാക്ഷിയുടെ
വിവാഹം നിശ്ചയിപ്പാൻ വെണ്ടി തന്റെ സംബന്ധിക
ളിൽ അത്യന്തം യൊഗ്യന്മാരായ നാലു പെരെ പുത്തൻ
മാളികക്കലെക്ക അയച്ചു. ഗൊപാലമെനൊൻ അവരെ
തന്നാൽ കഴിയും പ്രകാരം ആദരിച്ചു സല്ക്കരിച്ചു തന്റെ
സംബന്ധികളിൽ പലരെയും സമീപസ്ഥന്മാരായ ചില
പ്രമാണികളെയും അച്യുതമെനൊനെ അയച്ചു ക്ഷണി
ച്ചു വരുത്തി പിറ്റന്നാൾതന്നെ വിവാഹത്തിന്ന ശുഭമാ
യുള്ള ഒരു ദിവസവും നിശ്ചയിച്ചു എല്ലാവരും സുഖമാ
യി ഭക്ഷണം കഴിച്ചു അന്യൊന്യം യാത്ര പറഞ്ഞു പിരി
യുകയും ചെയ്തു. കുഞ്ഞികൃഷ്ണമെനൊൻ അടിയന്തരത്തി
ന്റെ സകല ഭാരവാഹിത്വവും രാമുക്കുട്ടി മെനൊനെ ഏ
ല്പിച്ചു, വിവാഹ മുഹൂൎത്തത്തിന്റെ രണ്ടുനാൾ മുമ്പെ ഇവി
ടെ എത്തിക്കൊള്ളാമെന്ന നിശ്ചയിച്ചു പിറ്റന്നാൾ തന്നെ
സ്വരാജ്യത്തിലെക്ക പൊയി. അടിയന്തരം വളരെ കൊ
ലാഹലമായി കഴിക്കെണമെന്നുള്ള താല്പൎയ്യത്തൊടുകൂടി രാ
മുക്കുട്ടിമെനൊൻ അത്യുത്സാഹം ചെയ്തു—സദ്യക്കാവശ്യപ്പെ
ട്ട സകല സാധനങ്ങളും ഇല, മൊര, തയിര ആദിയായി
ട്ട അദ്ദെഹം തന്റെ സ്വന്ത ദിക്കിൽനിന്ന വരുത്തി ശെഖ
രിച്ചു. പുത്തൻമാളികക്കലെ തെക്കും വടക്കുമുള്ള മുറ്റത്ത
അതിവിശെഷമായി രണ്ടു നെടുമ്പുര കെട്ടി ഭംഗിയിൽ അ
ലങ്കരിച്ചു ബ്രാഹ്മണ സദ്യക്ക വെണ്ടപ്പെട്ട എല്ലാ ചട്ടങ്ങളും
ക്ഷെത്രത്തിൽ ചെയ്യിച്ചു അടിയന്തര ദിവസം കാത്തും
കൊണ്ടിരുന്നു. കനക മംഗലത്തുള്ള പ്രമാണികളെ മുഴുവ
നും ഗൊപാലമെനൊനും സംബന്ധത്തിൽ പെട്ട സ്ത്രീ
കളെ മുഴുവനും അദ്ദെഹത്തിന്റെ സഹൊദരിമാരും പ്ര
ത്യെകം പ്രത്യെകം അടിയന്തരത്തിന്നു പൊയി ക്ഷണിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/436&oldid=195101" എന്ന താളിൽനിന്ന് ശേഖരിച്ചത്