താൾ:CiXIV269.pdf/433

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപത്തൊന്നാം അദ്ധ്യായം 421

ച്ച ഇവിടെ പ്രസ്താവിപ്പാൻ മനസ്സു വരുന്നില്ല— കുഞ്ഞിശ്ശ
ങ്കരമെനൊൻ ഹൈക്കൊൎട്ടിൽ ഒരു ക്രിമിനാൽ അപ്പീൽ
വിചാരണയിൽ ഇരിക്കുന്ന മദ്ധ്യത്തിലാണ മീനാക്ഷിയു
ടെ ഇപ്പൊഴത്തെ കത്ത അദ്ദെഹത്തിന്ന കിട്ടീട്ടുണ്ടായിരു
ന്നത— കയ്യക്ഷരം കണ്ടപ്പൊൾ തന്നെ അദ്ദെഹത്തിന്ന
മനസ്സിലായി— ഉടനെ പത്ത മിനുട്ട അവസരം വാങ്ങി
ബാറിൽനിന്ന പുറത്ത കടന്നു തന്റെ മുറിയിൽ ചെന്നു കു
ത്തിരുന്നു പരിഭ്രമത്തൊടെ വെഗം ലക്കൊട്ട പൊളിച്ച ക
ത്തെടുത്ത വായിച്ചു— അതിന്റെ ശരിയായ തരിജമ ഇതി
ന്റെ താഴെ ചെൎത്തിരിക്കുന്നു.

കനകമംഗലം.
നവെമ്പ്ര 16.

ശ്രീ.

എന്റെ പ്രാണപ്രിയതമ!

അവിടെ നിന്ന അയച്ച കമ്പിയും എഴുത്തും എനിക്ക
കിട്ടി— ഇവിടെ ഇപ്പൊൾ നല്ല വസന്തകാലമാണ— എനി
വെണ്ടുന്നത മുഴുവനും അവിടെനിന്ന ചെയ്യെണ്ടതാണ—
ജ്യെഷ്ഠനൊടും അപ്പുക്കുട്ടനൊടും ഒരുമിച്ചു ഇന്നതന്നെ നി
വൃത്തിയുള്ള പക്ഷം പുറപ്പെടുമെല്ലൊ— സംഗതിവശാൽ വ
ല്ല താമസവും ഉണ്ടെങ്കിൽ ആ വിവരത്തിന്ന ഒരു അടിയ
ന്തര കമ്പി അയച്ചുതരുവാനപെക്ഷ— ശെഷം ഒക്കെയും
അമ്മാമൻ ജ്യെഷ്ഠനയച്ചിട്ടുള്ള എഴുത്തിൽനിന്ന ഗ്രഹിക്കാ
വുന്നതാണ. എന്ന സ്വന്തം മീനാക്ഷി.

എഴുത്ത വായിച്ച നിമിഷത്തിൽതന്നെ കനകമംഗല
ത്ത എത്തിയാൽ കൊള്ളാമെന്നു കുഞ്ഞിശ്ശങ്കരമെനൊന്റെ
മനസ്സിൽ അത്യന്തം കലശലായ ഒരു മൊഹമുണ്ടായി— ക
മ്പിവഴിയായി മനുഷ്യന്മാരെ അയപ്പാൻ കഴിയുന്നതായ
ഒരു വിദ്യ ഇതവരെ ആരും കണ്ടുപിടിച്ചില്ലെല്ലൊ എന്ന
വിചാരിച്ചു വ്യസനിച്ചു എങ്കിലും പിറ്റെന്നാൾ കൂടി ഒരു
അപ്പീൽ നമ്പ്ര വിചാരണയുണ്ടായിരുന്നതിനാൽ അതവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/433&oldid=195094" എന്ന താളിൽനിന്ന് ശേഖരിച്ചത്