താൾ:CiXIV269.pdf/434

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

422 ഇരുപത്തൊന്നാം അദ്ധ്യായം

ട്ടെറിഞ്ഞ പൊയ്ക്കളവാൻ നിവൃത്തിയില്ലാത്തതകൊണ്ടു ര
ണ്ടുദിവസം കഴിഞ്ഞല്ലാതെ ഏതായാലും തരമില്ലെന്നു നി
ശ്ചയിച്ചു ആ വിവരത്തിന്ന അപ്പൊൾ തന്നെ കനകമംഗ
ലത്തെക്ക ഒരു കമ്പിയയച്ചു ധീരാത്മാവായി അത്യന്തം
മനസ്സന്തൊഷത്തൊടും മുഖപ്രസാദത്തൊടും കൂടി രണ്ടാമ
തും ബാറിൽ ഹാജരായി. അന്നെത്തെ കെസ്സിൽ കുഞ്ഞി
ശ്ശങ്കരമെനൊൻ കാണിച്ചിട്ടുള്ള അത്യുത്സാഹവും ബുദ്ധി
ഗാംഭീൎയ്യവും കണ്ടിട്ട കൊൎട്ടിൽ കൂടിയിരുന്ന സകല ജനങ്ങ
ളുംഅത്ഭുതപ്പെട്ടുപൊയി— ബാരിസ്ടർ മെയിൻസായ്വ പൊ
യതിൽ പിന്നെ ക്രിമിനാൽക്കെസ്സിൽ ഇങ്ങിനെ ഒരാൾ യു
ക്തിയുക്തമായി നിയമാനുസരണം പ്രസംഗിച്ചുകെട്ടിട്ടില്ലെ
ന്നു പലരും അന്യൊന്യം പറഞ്ഞു ശ്ലാഘിച്ചു— അന്നെ
ത്തെ അപ്പീൽ നമ്പ്ര തന്റെഭാഗം ഗുണമായിത്തീൎന്നു. നി
ശ്ചയിച്ചിട്ടുണ്ടായിരുന്ന പീസ്സ കൂടാതെ മുന്നൂറുറുപ്പിക സ
മ്മാനവും കിട്ടി— കൊടതി പിരിഞ്ഞതിൽ പിന്നെ അച്യുത
മെനൊനും താനും കൂടി വണ്ടികയറി പൊരുന്ന വഴി വിവ
രം ഒക്കെയും പറഞ്ഞു സന്തൊഷിച്ചു താനുംകൂടി അന്നെ
ത്തെ രാത്രി അച്യുതമെനൊന്റെ ഒന്നിച്ചുതന്നെ പാൎത്തു—
പിറ്റന്നാൾത്തന്നെ യാത്രാനുരൂപമായ സകലസാധനവും
തെയ്യാറാക്കി വെപ്പിച്ചു—മൂന്നാംദിവസം രണ്ടുപെരും കൂടി
ഇരിപതദിവസത്തെ കല്പനയും വാങ്ങി പ്രസിഡൻസി
കൊളെജ്ജിൽ ജൂനിയർ എഫെ ക്ലാസ്സിൽ പഠിച്ചുവരുന്ന
അപ്പുക്കുട്ടനൊടൊരുമിച്ചു മലയാളത്തിലെക്ക വണ്ടി കയ
റി— അപ്പുക്കുട്ടൻ ഇത വരക്കും ഈ ഒരു പ്രസ്താവം പൊലും
അറിഞ്ഞിട്ടുണ്ടായിരുന്നില്ല— വസ്തുത അറിഞ്ഞപ്പൊൾ തുട
ങ്ങി അവനുള്ള സന്തൊഷം നിമിഷംപ്രതി വൎദ്ധിച്ചു വന്നു.
വണ്ടിയുടെ ചലനവും വെഗതയും സ്ടെഷൻതൊറും എ
ത്തുമ്പൊഴുള്ള തിരക്കും ഇതൊന്നും അപ്പുക്കുട്ടനാകട്ടെ കു
ഞ്ഞിശ്ശങ്കരമെനൊനാകട്ടെ അറിഞ്ഞതെയില്ല—കുഞ്ഞിശ്ശ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/434&oldid=195097" എന്ന താളിൽനിന്ന് ശേഖരിച്ചത്