താൾ:CiXIV269.pdf/432

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപത്തൊന്നാം അദ്ധ്യായം.

കഥാവസാനം.

ഗൊപാലമെനൊൻ അയച്ചിട്ടുണ്ടായിരുന്ന കത്ത അച്യു
തമെനൊന കിട്ടിയ ദിവസം തന്നെ മീനാക്ഷിയുടെ ഒരെ
ഴുത്ത നമ്മുടെ കുഞ്ഞിശ്ശങ്കരമെനൊനും കിട്ടി. ഭാനുവിക്ര
മന്റെ സംബന്ധകാൎയ്യത്തെപ്പറ്റി അച്യുതമെനൊനിൽ
നിന്ന കെട്ടിട്ടുണ്ടായിരുന്നത പരമാൎത്ഥമാണെന്ന വിശ്വസി
ച്ച പെട്ടെന്നുണ്ടായ പരിഭ്രമം നിമിത്തം കുഞ്ഞിശ്ശങ്കരമെ
നൊൻ തന്നെത്താൻ മറന്ന അത്യന്തം വ്യസനകരമായ
ഒരെഴുത്തും പിറ്റന്നാൾ രാവിലെ മീനാക്ഷിയുടെ കത്ത
കിട്ടിയതിനാൽ അത്യാനന്ദപ്രദമായ ഒരു അടിയന്തര ക
മ്പിയും മീനാക്ഷിക്ക അയച്ചിട്ടുണ്ടായിരുന്നു എന്ന 18-ാം
അദ്ധ്യായത്തിൽ പ്രസ്താവിച്ചിട്ടുള്ളത വായനക്കാൎക്ക ഓൎമ്മ
യുണ്ടല്ലൊ— മെൽ പറഞ്ഞ കമ്പി കിട്ടുന്നതിന്ന മുമ്പായിരു
ന്നു ആ എഴുത്തു കിട്ടീട്ടുണ്ടായിരുന്നത എങ്കിൽ കുഞ്ഞിശ്ശ
ങ്കരമെനൊൻ അതിൽ പ്രസ്താവിച്ചിട്ടുണ്ടായിരുന്ന പ്രകാ
രം തന്നെ ശൊകാധിക്യംകൊണ്ട മീനാക്ഷിയും നിസ്സംശ
യം മരിച്ചുപൊകുമായിരുന്നു. അടിയന്തര കമ്പി അയച്ചിട്ടു
ണ്ടായിരുന്നത വളാരെ ഉപകാരമായി— എന്നിട്ടും എഴുത്ത
കിട്ടി വായിച്ചപ്പൊൾ അവൾ നെടുവീൎപ്പിട്ട പൊട്ടി കര
ഞ്ഞുപൊയി— മീനാക്ഷി കരഞ്ഞിട്ടുള്ളത ആശ്ചൎയ്യമല്ലെ
ല്ലൊ— അതി ധീരയായ പാറുക്കുട്ടി കരഞ്ഞിട്ടുള്ളതാണ അ
ത്യത്ഭുതം— ആ എഴുത്തിലെ വാചകം കണ്ടാൽ അദ്ദെഹ
ത്തിനെ മുമ്പ കാണാത്തവരും കൂടി വല്ലാതെ വ്യസനിച്ചു
പൊകും— ആയത വായനക്കാരുടെ മുമ്പാകെ വെക്കുന്നത
അത്ര ഭംഗിയും മൎയ്യാദയും ആയിരിക്കയില്ലെന്ന വിശ്വസി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/432&oldid=195092" എന്ന താളിൽനിന്ന് ശേഖരിച്ചത്