താൾ:CiXIV269.pdf/424

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

412 ഇരുപതാം അദ്ധ്യായം

രു ലക്കൊട്ടും കടലാസ്സും വെള്ളികൊണ്ടുള്ള ഒരു വലിയ അ
ളുക്കും എടുത്തു പുറത്തുവെച്ചു വെഗത്തിൽ അവിടെ ഇരു
ന്ന ഒരെഴുത്തെഴുതി ലക്കൊട്ടിലാക്കി മുദ്രവെച്ചു മെൽപറ
ഞ്ഞ അളുക്കും ഒരു തടിച്ച കടലാസ്സിൽ പൊതിഞ്ഞു നാലു
പുറവും വളരെ വിശെഷമായി മുദ്രവെച്ചു കിട്ടുണ്ണിയെ വി
ളിച്ചു അതു രണ്ടും കൂടി അവന്റെ കയ്യിൽ കൊടുത്തു "മീ
നാക്ഷിയുടെ കയ്യിൽ സ്വകാൎയ്യം കൊണ്ട കൊടുക്കൂ" എ
ന്ന പറഞ്ഞു അവനെ അയക്കുകയും ചെയ്തു.

കിട്ടുണ്ണി മുമ്പത്തെ പ്രകാരം തന്നെ ഇത രണ്ടും ത
ന്റെ മുണ്ടിൽ പൊതിഞ്ഞും കൊണ്ട ആരും കാണാതെ മീ
നാക്ഷിയുടെ കയ്യിൽകൊണ്ട കൊടുത്തു. അവൾ അത്യ
ന്തം പരിഭ്രമത്തൊടും തിരക്കൊടും കൂടി തന്റെ അറയിൽ
കടന്നു വാതിൽ ചാരി കട്ടിലിന്മെൽ ചെന്നു കുത്തിരുന്നു
ധൈൎയ്യം കലൎന്നു വെഗത്തിൽ ലക്കൊട്ട പൊളിച്ചു കത്തെ
ടുത്ത നിവൃത്തി സംഭ്രമത്തൊടെ വായിച്ചു— അത ഇതിന്നു
കീഴെ ചെൎത്തീട്ടുള്ള പ്രകാരമായിരുന്നു.

സ്വസ്ത്യസ്തു.

"മീനാക്ഷിയുടെ ലെഖനം നമുക്ക കിട്ടി— നിന്റെ പാ
തിവ്രത്യ ശുദ്ധിയും ഭൎത്തൃ സ്നെഹവും കണ്ട നാം വളരെ സ
ന്തൊഷിക്കുന്നു— സാധ്വിയും സുശീലയുമായ നിന്റെ ചാരി
ത്രത്തെ നശിപ്പിച്ചു നമ്മുടെ മനൊഹിതം സാധിപ്പിക്കെ
ണമെന്ന നാം ഒരിക്കലും ഇച്ഛിക്കുന്നില്ല— നമുക്ക അതുനി
മിത്തം ലെശം സുഖക്കെടും ഉണ്ടാകുന്നതല്ല— അത്യുത്തമ
യായ നിന്റെ ഗുണത്തിന്നും ക്ഷെമാഭിവൃദ്ധിക്കും വെണ്ടി
നമ്മാൽ കഴിയുന്നത്ര സഹായം ആജീവനാന്തം നാം നി
ണക്ക ചെയ്തുതരാതിരിക്കയില്ല— നിന്റെ സുസ്ഥിരമായ വൃ
ത്തിവിശെഷത്തിന്റെയും മനൊധൈൎയ്യത്തിന്റെയും അ
ടയാളമായിരിപ്പാൻ വെണ്ടി നാം സന്തൊഷസഹിതം ഇ
തൊടൊന്നിച്ച അയച്ചിട്ടുള്ള സമ്മാനം നിന്റെ ദെഹത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/424&oldid=195072" എന്ന താളിൽനിന്ന് ശേഖരിച്ചത്