താൾ:CiXIV269.pdf/423

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപതാം അദ്ധ്യായം 411

കരുണാപുരസ്സരം തിരുമനസ്സ കൊണ്ടാലൊചിച്ചു അനുകൂ
ലമായ ഒരു കല്പന അയച്ചു അടിയന്റെ പ്രാണരക്ഷണം
ചെയ്യെണ്ടതിന്ന അത്യന്തം ദൃഢഭക്തിയൊടും വിനയ
ത്തൊടും കൂടി അപെക്ഷിക്കുന്നു.

എന്ന തിരുമനസ്സിലെ പാദാശ്രിതയായ
പുത്തൻമാളികക്കൽ മീനാക്ഷി (ഒപ്പ).

മെൽ കാണിച്ച എഴുത്ത ഏതാണ്ട വായിച്ചു കഴിയുമ്പഴ
ക്ക ഭാനുവിക്രമൻ ഏകദെശം മൃതപ്രായനാവുക കഴിഞ്ഞു—
കയ്യിൽനിന്ന കടലാസ്സ നിലത്ത വീണു പൊയതും കണ്ണീ
ർ മുഖത്തു കൂടി ഒലിച്ചതും ഒന്നും തന്നെ അശെഷം അറി
ഞ്ഞില്ല. ഇരുന്ന പാട ചാരകസെലയിന്മെൽ മലൎന്ന വീണ
ഒരു പതിനഞ്ച മിനിട്ടു നെരം സ്തംഭിച്ചു കിടന്നു— ചുടു ചു
ടെയുള്ള ബാഷ്പങ്ങൾ മുഖത്തിന്റെ രണ്ടവശത്തും കൂടി ഒ
ലിച്ചു ചുമലിലും മാറത്തും ഇറ്റിറ്റു വീണു. എങ്കിലും കിട്ടു
ണ്ണിയൊട പുറത്ത പൊയി നില്പാൻ അദ്ദെഹം മുൻകൂട്ടി
തന്നെ കല്പിച്ചിട്ടുണ്ടായിരുന്നതകൊണ്ട ഇങ്ങിനെയുള്ള മൊ
ഹാലസ്യവും പാരവശ്യവും ആൎക്കും അറിവാൻ സംഗതി
വന്നില്ല. അല്പം കഴിഞ്ഞതിൽ പിന്നെ സുബൊധം വന്നു
എഴുനീറ്റിരുന്നു തൊൎത്ത മുണ്ടുകൊണ്ട കണ്ണും മുഖവും തുട
ച്ചു വല്ലവരും കണ്ടൊ എന്നു നാലു ഭാഗവും തിരിഞ്ഞും മ
റിഞ്ഞും ഒന്നു രണ്ട പ്രാവശ്യം നൊക്കി ധൈൎയ്യം കലൎന്ന
കസെലയുടെ കീഴിൽ വീണ കിടക്കുന്ന എഴുത്തെടുത്ത ര
ണ്ടാമത ഒരു പ്രാവശ്യം കൂടി മനസ്സിരുത്തി മുഴുവനും വായി
ച്ചു തന്റെ മെശപ്പുറത്ത വെച്ചു പിന്നെയും കുറെ നെരം
ചാരിക്കിടന്നു എന്തൊ മനസ്സുകൊണ്ട ആലൊചിക്കയാ
യി— ഏകദെശം അര മണിക്കൂറ നെരം അങ്ങിനെ കിട
ന്നുംകൊണ്ട ആലൊചിച്ചതിന്റെ ശെഷം അത്യന്തം മുഖ
പ്രസാദത്തൊടും സന്തൊഷത്തൊടും കൂടി അവിടെനിന്നു
എഴുനീറ്റു തന്റെ എഴുത്തുപെട്ടി തുറന്നു അതിൽനിന്നു ഒ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/423&oldid=195070" എന്ന താളിൽനിന്ന് ശേഖരിച്ചത്