താൾ:CiXIV269.pdf/425

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപതാം അദ്ധ്യായം 413

ന്മെൽ എല്ലായ്പൊഴും ധരിക്കാതിരിക്കയില്ലെന്ന നാം ദൃഢ
മായി വിശ്വസിക്കുന്നു— നിന്റെ മനൊഹിതത്തിന്ന മുട
ക്കം ചെയ്യാതെ വെണ്ടത്തക്ക എല്ലാ വഴികളും പ്രവൃത്തി
ക്കെണ്ടതിന്ന നാം ഇന്നുതന്നെ ഗൊപാലനെ തീട്ടുമൂലം
അറിയിക്കുന്നതാണ— സൌശീല്യാദി ഗുണ സമ്പന്നയായ
നിന്നെ സദാ കാലവും ജഗദീശ്വരൻ കാത്തു രക്ഷിക്കും—

എന്നു—ഭാനുവിക്രമൻ.

മീനാക്ഷിക്കുണ്ടായ പരമാനന്ദവും ഭക്തിയും ആരു വി
ചാരിച്ചാലും വൎണ്ണിക്കാവുന്നതല്ല— കത്തു വായിച്ചു കഴിയു
മ്പൊഴെക്ക ഒരു മുഴം മെല്പൊട്ട പൊങ്ങുക കഴിഞ്ഞു— കന
കമംഗലം കൊവിലകത്തിന്ന നെരെ തിരിഞ്ഞു നിന്ന ഭാ
നുവിക്രമനെ മനസ്സിൽ വിചാരിച്ച മൂന്നു പ്രാവശ്യം തൊഴു
തു— അതിൽപിന്നെ അളുക്കിൽ എന്താണെന്നു നൊക്കുവാ
നുള്ള തിരക്ക അതി കലശലായി— ക്ഷണത്തിൽ മുദ്ര നീക്കി
കടലാസ്സ പറിച്ചു ചീന്തി അളുക്ക തുറന്ന അതിൽ അടക്കം
ചെയ്തിട്ടുള്ള സാധനം പുറത്തെക്കെടുത്തു— അതൊ അത്യ
ന്തം മനൊഹരമായ ഒരു മുത്തുമാലയായിരുന്നു— മാലയുടെ
അഴകും രമണീയതയും യാതൊന്നും സൂക്ഷിക്കാതെ അതും
എഴുത്തും എടുത്ത വെഗത്തിൽ വാതിൽ തുറന്ന തന്റെ
അമ്മയും ഇളയമ്മമാരും ഇരിക്കുന്ന വടക്കെ കൊലായി
ലെക്ക ഓടിക്കൊണ്ട ചെന്നു— മീനാക്ഷിയുടെ മുഖപ്രസാദ
വും ധൃതിയും കണ്ടപ്പൊൾ എന്തൊ ചില വിശെഷവിധി
കൾ സംഭവിച്ചിട്ടുണ്ടെന്ന അവൎക്ക മനസ്സിലായി. അവൾ
വെഗത്തിൽ അടുത്തു ചെന്നു നാണിയമ്മയുടെ കയ്യിൽ
മുത്തുമാലയും പാറുക്കുട്ടിയുടെ കയ്യിൽ എഴുത്തും കൊടുത്തി
ട്ട അവരുടെ മുഖഭാവം സൂക്ഷിച്ചു നൊക്കിക്കൊണ്ട അവി
ടെ നിന്നു. നാണിയമ്മ അപൂൎവ്വമായ ൟ മുക്താഹാരം ക
യ്യിൽ പിടിച്ചു അത്യത്ഭുതത്തൊടെ അത തിരിച്ചും മറിച്ചും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/425&oldid=195075" എന്ന താളിൽനിന്ന് ശേഖരിച്ചത്