താൾ:CiXIV269.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം 391

ച്ചു വണ്ടി കയറി കൊടതിക്ക പൊകുന്ന വഴിക്ക മീനാക്ഷി
യുടെ മറുവടിക്കത്ത അച്യുതമെനൊന്റെ കയ്യിൽ കൊടു
ത്തു. അദ്ദെഹം അതു വായിച്ചുനൊക്കി അത്യന്തംസന്തൊ
ഷിച്ചു, താൻ ഗൊപാലമെനൊന കത്തയച്ചിട്ടുണ്ടെന്നുള്ള
വിവരവും മറ്റും തന്റെ സ്നെഹിതനൊടുപറഞ്ഞു—കുഞ്ഞി
ശ്ശങ്കരമെനൊൻ അന്നതന്നെ ഈ സന്തൊഷവൎത്തമാന
ത്തെപറ്റി തന്റെ വീട്ടിലെക്ക പലെ കത്തുകളും എഴുതി
അയച്ചു. മീനാക്ഷിയുടെ മനസ്സിൽ തലെദിവസം അയച്ച
കത്തുകൊണ്ട യാതൊരു കുണ്ഠിതവും തൊന്നാതിരിപ്പാൻ
വെണ്ടിയും മറ്റും ഒരു അടിയന്തര കമ്പിയും അടിച്ചു. അ
ച്യുതമെനൊനെക്കൊണ്ട ഒരു എഴുത്തു എഴുതിച്ചു കുഞ്ഞി
കൃഷ്ണമെനൊനും അയപ്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/403&oldid=195022" എന്ന താളിൽനിന്ന് ശേഖരിച്ചത്