താൾ:CiXIV269.pdf/402

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

390 പത്തൊമ്പതാം അദ്ധ്യായം

ത്വൽ‌പ്രെമപാത്രമഹ മെന്നതറിഞ്ഞുകൊപി
ച്ചിപ്പാപിയെന്നൊടു മണഞ്ഞുപിണക്കമായി
മൽപ്രാണരക്ഷണ ധുരംധരനാം ഭവാൻ വ
ന്നിപ്പാടു രക്ഷതുവിഷാദഭരാകുലാംമാം.

എന്ന സ്വന്തം

മീനാക്ഷി.

കത്തുവായിച്ച ക്ഷണത്തിൽ ഇതുവരെ വിഛായമായിരു
ന്ന തന്റെ മുഖത്ത അസാധാരണമായഒരുപ്രകാശവും സ
ന്തൊഷവും പ്രസരിച്ചു. വായിച്ചിട്ടുംവായിച്ചിട്ടുംതൃപ്തിവരാ
തെ ഒടുവിൽ അത മീനാക്ഷിയാണെന്നുള്ള സങ്കല്പത്തിന്മെ
ൽ മാറത്തും മുഖത്തും അണച്ചു കാമുകന്മാരുടെചിത്തവൃ
ത്തിക്കനുസരിച്ച പല പ്രവൃത്തിയും ചെയ്തു. ഇതൊടൊന്നി
ച്ച ഇദ്ദെഹത്തിന്റെ സകല ക്ഷീണവും മാറി മുമ്പെത്തതി
നെക്കാൾ മുഖപ്രകാശവും ശരീര ശക്തിയും കൂടി— മെതി
യടിയും ചവിട്ടി വെഗത്തിൽ പുറത്തകടന്നുവന്നു വാലി
യക്കാരെ വിളിക്കയും നെൎത്തെ മടക്കിക്കൊടുത്തിട്ടുണ്ടാ
യിരുന്ന ലെക്കൊട്ടുകൾ എടുത്ത പൊളിക്കയും ചായയും
പലഹാരവും കൊണ്ടുവരുവാൻ പറകയും കൊടതിക്ക നെ
ൎത്തെ പൊകെണ്ടതാകകൊണ്ട ഊണ ക്ഷണത്തിൽ തെ
യ്യാറാക്കണം എന്ന കല്പിക്കയും അന്നെക്ക വിചാരണക്ക
വെച്ചിട്ടുള്ള അപ്പീൽ നമ്പ്രകൾ എല്ലാം ക്രമപ്രകാരം തെ
യ്യാറാക്കി കൊണ്ടുവരുവാൻഗുമസ്തന്മാരെ വിളിച്ച ഏല്പി
ക്കയും ഇങ്ങിനെ പല തിരക്കുകളും കൂട്ടി തുടങ്ങി— കുളി ക
ഴിയുന്നതിന്ന മുമ്പായിട്ട അവിടെനിന്നിറങ്ങി അച്യുതമെ
നൊനെ ചെന്നു കണ്ടു അദ്ദെഹത്തെക്കൂടി ഇങ്ങട്ടെ ഉണ്ണാൻ
ക്ഷണിച്ച ഒരുമിച്ച കൂട്ടികൊണ്ടുപൊന്നു— തലെദിവസം കു
ഞ്ഞിശ്ശങ്കര മെനൊനുണ്ടായ വ്യഥയും കുണ്ഠിതവും അന്നെ
ത്തെ ആഹ്ലാദവുംകണ്ടിട്ട അച്യുതമെനൊന്റെ മനസ്സി
ൽ അത്യത്ഭുതവും ജനിച്ചു— രണ്ടുപെരുമൊരുമിച്ച ഊണു കഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/402&oldid=195020" എന്ന താളിൽനിന്ന് ശേഖരിച്ചത്