താൾ:CiXIV269.pdf/404

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപതാം അദ്ധ്യായം.

ശുഭൊദയപ്രാപ്തി.

കൊച്ചമ്മാളു തന്റെ വ്രതാവസാനത്തിങ്കൽ തീൎത്ഥസ്നാ
നം ക്ഷെത്രൊപവാസം മുതലായ സൽകൎമ്മങ്ങൾ ചെയ്തു
പരിശുദ്ധയായി മടങ്ങിയെത്തിയതിന്റെ ശെഷവും ഹരി
ജയന്തൻ നമ്പൂരിപ്പാട അവളെ സ്വപുത്രിയെപ്പോലെ സ്നെ
ഹിച്ചു രക്ഷിച്ചു വരുന്നു എന്നു പതിനാറാം അദ്ധ്യായത്തിൽ
പ്രസ്താവിച്ചു വെച്ചിട്ടുണ്ടല്ലൊ— കരുണാശാലിയായ ഈ ന
മ്പൂരിപ്പാടിന്റെ നിൎബ്ബന്ധം നിമിത്തം ഇവൾ സന്യാസ
വൃത്തിയെ ഉപെക്ഷിച്ചു ഐഹികസുഖം അനുഭവിച്ചു കാല
ക്ഷെപം ചെയ്വാൻതന്നെ രണ്ടാമതും നിശ്ചയിച്ചു. മുമ്പു
അത്യന്തം ദുരാചാരയും ദുർവൃത്തയും ആയിരുന്ന ഇവൾ
ഇപ്പൊൾ തന്റെ സദാചാരതൽപരത്വം നിമിത്തം സ
ജ്ജനങ്ങളുടെ സന്തൊഷത്തിന്നും ബഹുമാനത്തിന്നും പ്ര
ശംസക്കും പാത്രമായി, സന്മാൎഗ്ഗത്തിൽ നിന്ന ഒരംഗുലം
പൊലും തെറ്റാതെ സത്യധൎമ്മങ്ങളെ രക്ഷിച്ച, അസതിക
ളായ അനെകം സുന്ദരിമാരെ പാപകൂപത്തിൽ നിന്ന ഉദ്ധ
രിച്ചു രക്ഷിപ്പാൻ വെണ്ടത്തക്ക പല വഴികളെയും ഉപദെ
ശിച്ചു കൊടുക്കുന്ന ഒരു ഉപാദ്ധ്യായിനിയായി തീരുകയാണ
ചെയ്തിട്ടുള്ളത— കുലടാവൃത്തിയിൽ കെവലം പ്രവൃത്തമാരാ
യിരുന്ന മിക്ക സുമുഖികളും ജനങ്ങൾ ഇവളുടെ നെരെ ഇ
പ്പൊൾ കാണിച്ചുവരുന്ന ബഹുമാനവും സ്നെഹവും കണ്ടി
ട്ടു തങ്ങളും ഇവളെപ്പൊലെ തന്നെ സുവൃത്തമാരായി ശ്ലാ
ഘനീയമാരായി തീരെണമെന്നുള്ള അത്യാഗ്രഹത്തൊടു കൂ
ടി അതിലെക്കു വെണ്ടി അത്യന്തം പരിശ്രമം ചെയ്തു തുട
ങ്ങി. അവസരമുള്ള സമയങ്ങളിലൊക്കെയും ഇവളെ വന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/404&oldid=195025" എന്ന താളിൽനിന്ന് ശേഖരിച്ചത്