താൾ:CiXIV269.pdf/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

362 പതിനെട്ടാം അദ്ധ്യായം

ൎച്ച ചെയ്യിക്കെണമെന്നു നിശ്ചയിച്ചു മെലെ കണ്ടത്തിൽ കു
ണ്ടുണ്ണിമെനൊനെ വരുത്തി അവിടെയുള്ള എല്ലാ ഉള്ളു ക
ള്ളികളും തരവും തക്കവും ഉപദെശിച്ചു അതിലെക്ക വെണ്ടി
ഉത്സാഹിപ്പിച്ചു— കുണ്ടുണ്ണിമെനൊൻ പിറ്റന്നാൾ തന്നെ
തന്റെ അധീനത്തിലിരിക്കുന്ന ഒരു കൂട്ടം കവൎച്ചക്കാരെ വ
രുത്തി ഗൊപാലമെനൊൻ പൊയിട്ടുണ്ടായിരുന്നതിന്റെ
മൂന്നാംനാൾ ഏകദെശം അൎദ്ധരാത്രി സമയം പുത്തൻമാളി
കക്കൽ എത്തി— ചുമരു തുരന്ന അകത്ത കടപ്പാൻപ്രയാസ
വുംതാമസവും ഉണ്ടാകുമെന്നു വിശ്വസിച്ചുകുണ്ടുണ്ണിമെനൊ
ൻവാതുക്കൽ ചെന്നുനിന്നു കിട്ടുണ്ണിയെ ഉറക്കെ വിളിച്ചു—
അവൻ ഞെട്ടിയുണൎന്നു തന്റെ യജമാനം വിളിക്കുന്നതാ
ണെന്നുള്ള ധാരണയൊടുകൂടി വിളക്കുകൊളുത്തു വെഗം
വാതിൽ തുറന്നു പുറത്തെക്ക വന്നു— കവൎച്ചക്കാരിൽ ഒരുവ
ൻ തൽക്ഷണം അവനെ പിടിച്ചു പൂമുഖത്തുള്ളഒരുതൂണൊ
ടുകെട്ടി "നിലവിളിച്ചിട്ടുണ്ടെങ്കിൽ കഴുത്ത മൂൎന്നു കളയും"
എന്നുപറഞ്ഞു ഒരുആയുധക്കത്തിയും ഓങ്ങിക്കൊണ്ട അ
രികത്തനിന്നു— മുതൽ സൂക്ഷിച്ചിട്ടുള്ള സ്ഥലവും വിവരവും
മറ്റുംകിട്ടുണ്ണിയൊട ചൊദിച്ചു മനസ്സിലാക്കി ലക്ഷ്മിഅമ്മ
യെവിളിച്ചുതാക്കൊൽമുതലായതവാങ്ങെണ്ടതിന്നുകിട്ടുണ്ണി
യെ കെട്ടഴിച്ചു മുമ്പിൽ നടത്തികൊണ്ട കവൎച്ചക്കാർ അക
ത്ത കടപ്പാൻ ഭാവിച്ചപ്പൊൾ കിഴക്കെ മുറ്റത്ത നിന്നുചി
ല ഒച്ചയും തിരക്കും കെട്ടു— കവൎച്ചക്കാർ ഞെട്ടി പരിഭ്രമിച്ചു
മുറ്റത്തെക്ക തിരിഞ്ഞു നൊക്കിയ നിമിഷംകൊണ്ട അവ
രുടെ ജഠരാഗ്നി കത്തിപ്പൊയി— വെടി വെപ്പാനുള്ള ഒരുക്ക
ത്തൊടുകൂടി പന്ത്രണ്ട കൻസ്ടെബൾമാർ രണ്ടണിയായിനി
രന്നിട്ടുള്ളതിൽ മുന്നണിയുടെ നായകനായിട്ട ഒരു പൊലീ
സ്സ ഇൻസ്പെക്ടരും പിന്നണിയുടെ തലവനായിട്ട ഒരു ഹെ
ഡകൻസ്ടെബളും കയ്യിൽ വാളും ഊരിപ്പിടിച്ചു രണ്ട കാല
ഭൈരവന്മാരെപൊലെ നില്ക്കുന്നു. കവൎച്ചക്കാരുടെ ഇപ്പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/374&oldid=194953" എന്ന താളിൽനിന്ന് ശേഖരിച്ചത്