താൾ:CiXIV269.pdf/373

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം 361

ന്നെ മാരണഹൊമം നിൎവ്വഹിച്ചു— എട്ടാന്നാൾ അൎദ്ധരാത്രി
സമയം ഇവൻശ്മശാനത്തിലെക്ക പൊകുന്ന സമയം ഇ
വനെ ഒരു സൎപ്പം കടിച്ചു ആ വഴി തന്നെ മടങ്ങി ഒരു വി
ധെന താൻ പാൎത്തുവരുന്ന വീട്ടിൽ എത്തി കാലതാമസം
അധികം കൂടാതെ മരിച്ചു പൊകയും ചെയ്തു— നമ്പൂരിമാൎക്ക
വ്യസനവും പരിഭ്രമവും വൎദ്ധിച്ചു— തങ്ങൾ തെയ്യാറാക്കികൊ
ണ്ടുചെല്ലുന്ന യാതൊരുപായവും ഗൊപാലമെനൊന്റെ
നെരെഫലിച്ചുകാണാത്തതിനാൽഅദ്ദെഹത്തിന്റെ ജീവ
ഹാനിവരുത്തുവാൻ അസാദ്ധ്യമാണെന്നു തന്നെ ഇവർ
നിശ്ചയിച്ചു. "കൊല്ലാൻ കഴിഞ്ഞില്ലെങ്കിൽ പൊയ്ക്കൊട്ടെ
ഇത്തിരിയെങ്കിലും ഒന്നു ബുദ്ധി മുട്ടിക്കണം— അല്ലാഞ്ഞാൽ
ഇതവരെ ശ്രമിച്ച അവസ്ഥക്ക തീരെ കുറവാണ" ഇവർ ഇ
ങ്ങിനെവിചാരിച്ചുകൊണ്ടിരിക്കെവലിയൊരു തരം കിട്ടി—
ഗൊപാലമെനൊന്റെ കയ്വശം പണ്ടാരം വക പന്തീരാ
യിരം പറ പാട്ടത്തിന്റെ ഉഭയം ചാൎത്തിലെ കാലം കഴി
ഞ്ഞു കിടക്കയായിരുന്നു— അത മെൽ ചാൎത്ത വാങ്ങുവാൻ
വെണ്ടി ഇവർ പല മുഖെനയും ശ്രമിച്ചു നൊക്കി— നിൎദ്ദൊ
ഷികളായ മുൻകുടിയന്മാരെ ഉപെക്ഷിച്ചു മെൽചാൎത്തു
കൊടുക്കുകയില്ലെന്നു വലിയ തമ്പുരാൻ പതിജ്ഞചെയ്തു
കളഞ്ഞതിനാൽ ആ കാൎയ്യത്തിലും വെണ്ടതിലധികം വ
ഷളായി— പ്രവൃത്തിക്കുന്നെയും പ്രവെശിക്കുന്നെയും സംഗ
തികളിൽ ഒരുപൊലെ ഇഛാഭംഗവും അവമാനവും മാത്രമെ
ഫലം സിദ്ധിക്കുന്നുള്ളു എന്നു ഇവരുടെ ദുൎമ്മൊഹ ശക്തി
യാൽ എന്നിട്ടും ഇവൎക്ക മനസ്സിലായില്ല— ഉപദ്രവിക്കെണ
മെന്നുള്ള വിചാരവും ഉത്സാഹവും പിന്നെയും ജാസ്തിയാ
യിട്ട തന്നെ ഇരുന്നു— ഒരു അപ്പീൽ നമ്പ്രിലെക്ക വെണ്ടി
ഗൊപാലമെനൊനും ഗൊവിന്ദനും കൂടി കൊഴിക്കൊട്ടെക്ക
പൊയിട്ടുള്ള വിവരം ഈ നമ്പൂരിമാൎക്ക എങ്ങിനെയൊ അ
റിവ കിട്ടി— ആ അവസരത്തിൽ പുത്തന്മാളികക്കൽ കവ

46

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/373&oldid=194951" എന്ന താളിൽനിന്ന് ശേഖരിച്ചത്