താൾ:CiXIV269.pdf/375

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം 363

ഴത്തെ അവസ്ഥ വായനക്കാർ ഊഹിച്ചുകൊള്ളെണ്ടതാണ—
ഇൻസ്പെക്ടർ തന്റെ കയ്യിലുള്ള വാൾ ചുഴറ്റി അത്യന്തം
ഭയങ്കരമായ മുഖഭാവത്തൊടു കൂടി കവൎച്ചക്കാരുടെ കഠിന
ഹൃദയം പൊട്ടിത്തെറിച്ചുപൊകത്തക്കവണ്ണം ഉച്ചത്തിൽഇ
ങ്ങിനെ വിളിച്ചുപറഞ്ഞു— "ജീവനിൽ കൊതിയും മരണത്തി
ൽ വ്യസനവും ഉണ്ടെങ്കിൽ ഞാൻ പറയുന്നത കെൾപ്പി
ൻ— ഓടാനൊ ചാടാനൊ ലഹള കൂട്ടാനൊ ഭാവിക്കാതെ
കയ്വശമുള്ള ആയുധങ്ങൾ നിലത്തവെച്ചു അനങ്ങാതെ നി
ല്ക്കുവിൻ— ഇപ്പൊൾ നിന്നിട്ടുള്ള സ്ഥലത്തനിന്ന ഒരംഗുലം
നീങ്ങീട്ടുണ്ടെങ്കിൽ നിങ്ങളുടെ ശവം ചൊരയിൽ കുളിച്ച
ൟ കൊലായിലും മുറ്റത്തും നിരക്കെ വീണു കിടക്കും—നാ
യ്ക്കളെപ്പൊലെ വൃഥാ വീണു ചാകെണ്ട— പാപികളായ നി
ങ്ങളുടെ നിണംകൊണ്ട ഈ മാന്യസ്ഥലം അശുദ്ധമാക്കി
തീൎക്കാതിരിക്കുന്നതനല്ലതാണ— രാജകല്പനക്കവഴിപ്പെട്ട കീ
ഴടങ്ങാൻ മനസ്സുണ്ടൊ ഇല്ലയൊ— നിങ്ങൾ എന്തു പറയു
ന്നു?" കവൎച്ചക്കാർ പെടിച്ചുവിറച്ചതെറ്റിപ്പൊവാൻ നി
വൃത്തിയെല്ലെന്നുകണ്ട വിഷണ്ഡന്മാരായി കീഴടങ്ങാമെന്ന
സമ്മതിച്ചു തങ്ങളുടെ കയ്യിലുള്ള വടിയും വെട്ടുകത്തിയും ക
ട്ടാരവും മറ്റും നിലത്തവെച്ച മുഖവുംതാഴ്ത്തിക്കൊണ്ട നി
ന്നു. പങ്ങശ്ശമെനൊൻ ഇവരെ ഓരൊന്നൊരൊന്നായി പി
ടിച്ച രണ്ടു കൈക്കും ആമംവെച്ച കൻസ്ടെബൾമാരുടെ
ബന്തൊവസ്തിൽ ഏല്പിച്ചു. കുണ്ടുണ്ണിമെനൊന്റെ പരവശത
യും ലജ്ജയും കുണ്ഠിതവും കണ്ടിട്ട പങ്ങശ്ശമെനൊന വ
ല്ലാതെ ചിരി വന്നു— അദ്ദെഹം ഇൻസ്പക്ടരൊട പറഞ്ഞു—
ൟ കുണ്ടുണ്ണിമെനൊൻ സാമാന്യക്കാരനല്ല— ഇയ്യാൾ കൂ
ടാതെകണ്ടുള്ള യാതൊരു കവൎച്ചയും കളവും ൟ രാജ്യത്തി
ലില്ല— രണ്ടുമൂന്ന സംവത്സരമായി ഞാൻ ഇയ്യാളെ പിടി
പ്പാൻവെണ്ടി ശ്രമിച്ചുവരുന്നു— ഇന്ന സാധിച്ചു" ഇങ്ങിനെ
പറഞ്ഞുകൊണ്ടിരിക്കുന്ന മദ്ധ്യെ കിട്ടുണ്ണി വിളക്ക കൊളു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/375&oldid=194956" എന്ന താളിൽനിന്ന് ശേഖരിച്ചത്