താൾ:CiXIV269.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

344 പതിനെഴാം അദ്ധ്യായം

നി ജന്മമായിട്ട തന്നെ അടക്കാം— ഈ സംബന്ധം നട
ന്നാൽ ആരാണെനി പാട്ടം ചൊദിക്കാൻ പൊണത? ഭാ
ഗ്യവാന്മാൎക്ക എവിടെയും ഭാഗ്യം തന്നെ".

തെയ്യൻ മെനൊൻ ഇങ്ങിനെ പലതും വിചാരിച്ചു മീ
നാക്ഷിയുടെ ഭാഗ്യത്തെപ്പറ്റി പ്രശംസിച്ചും കൊണ്ട പു
ത്തൻ മാളികക്കൽ എത്തി— ഗൊപാലമെനൊൻ ആ സ
മയം പടിഞ്ഞാറെ പൂമുഖത്തിരുന്ന കരുണാകരൻ നമ്പ്യാ
രുമായി ചതുരംഗം വെക്കയായിരുന്നു— കളി കഴിഞ്ഞതിൽ
പിന്നെ സാവകാശത്തിൽ കണ്ട സംസാരിക്കാമെന്ന നി
ശ്ചയിച്ചു തെയ്യൻ മെനൊൻ വന്നപാട കിഴക്കെ പൂമുഖ
ത്തുണ്ടായിരുന്ന കൊച്ചു കട്ടിലിന്മെൽ ചെന്നു കുത്തിരുന്ന
ഗൊവിന്ദനുമായി ഒരോന്നു സംസാരിച്ചുകൊണ്ടിരിക്കെ ക
ളിയും സമൎപ്പിച്ച ഗൊപാലമെനൊനും കരുണാകരൻ ന
മ്പ്യാരും കൂടി പൂമുഖത്തെക്ക വന്നു— യഥയൊഗ്യം ആദ
രിച്ച കുശലം ചൊദിച്ച കുറെ നെരംഓരോന്ന സംസാരി
ച്ചതിൽ പിന്നെവന്നകാൎയ്യത്തെപ്പറ്റി അന്വെഷിച്ചു— "സ്വ
കാൎയ്യം ഒരു സംഗതിയെ കുറിച്ച ആലൊചിപ്പാനുണ്ട—" എ
ന്നു പറഞ്ഞ തെയ്യൻ മെനൊൻ അവിടെ നിന്ന എഴുനീ
റ്റ ഗൊപാലമെനൊനൊടും നമ്പ്യാരൊടും ഒരുമിച്ച മുക
ളിലെക്കു പൊയി— മൂന്നുപെരും ഇരുന്നുകഴിഞ്ഞതിന്റെശെ
ഷം തെയ്യൻ മെനൊൻ— ചിരിച്ചും കൊണ്ട പറഞ്ഞു.

തെയ്യൻമെനൊൻ—ചെറിയ തമ്പുരാൻ തിരുമനസ്സിലെ
കല്പനപ്രകാരം ഒരു കാൎയ്യംകൊണ്ട അന്വെഷിപ്പാ
നാണ ഞാൻ വന്നിട്ടുള്ളത.

ഗൊ—മെ— എന്താണെന്നറിഞ്ഞില്ല— പൊളിച്ചെഴുത്തിന്റെ
സംഗതികൊണ്ട പറവാനായിരിക്കാം— എപ്പൊഴാ
ണ അവസരം എന്ന വെച്ചാൽ ഞാൻ ഒരുക്കമാണ.

തെയ്യൻമെനൊൻ—ഇപ്പൊൽ ആ സംഗതിക്ക വെണ്ടി
യല്ല ഞാൻ വന്നത— മീനാക്ഷിയുടെ സംബന്ധ കാൎയ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/356&oldid=194898" എന്ന താളിൽനിന്ന് ശേഖരിച്ചത്